തെലുങ്ക് സിനിമാലോകത്തെ ഉണർത്താൻ റഹ്മാനും ഗോപിചന്ദും ഒന്നിക്കുന്ന 'സീട്ടിമാർ' തിയറ്ററിലേക്ക്...

author-image
ഫിലിം ഡസ്ക്
New Update

publive-image

തെലുങ്ക് സിനിമയിലെ മുൻ നിര നായക നടൻ ഗോപിചന്ദും തെന്നിന്ത്യൻ താരം റഹ്മാനും ഒന്നിച്ച തെലുങ്ക് സിനിമ 'സീട്ടിമാർ' സെപ്റ്റംബർ 3ന് തിയറ്ററുകളിൽ എത്തുന്നു. കോവിഡ് ലോക്ക് ഡൗണിന് ശേഷം തിയറ്ററിൽ പ്രദർശനത്തിനെത്തുന്ന ആദ്യത്തെ തെലുങ്ക് ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.

Advertisment

വരുൺസന്ദേശ് നായകനായ "ഏ മണ്ടി ഏ വേല", രാം ചരണിൻ്റെ "രച", രവി തേജയുടെ "ബംഗാൾ ടൈഗർ", ഗോപി ചന്ദിൻ്റെ തന്നെ "ഗൗതം നന്ദ" തുടങ്ങിയ വൻ വിജയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ പ്രഗൽഭനായ യുവ സംവിധായകൻ സമ്പത്ത്നന്തിയാണ് സീട്ടിമാറിൻ്റെ രചയിതാവും സംവിധായകനും.

publive-image

കബഡി കളിയുടെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ എൻ്റർടൈനറാണ് ചിത്രം. സീട്ടിമാറിലെ കേന്ദ്ര കഥാപാത്രമായ അരവിന്ദ് എന്ന പോലീസ് കമ്മീഷണർ കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്. ഭൂമികാ ചൗളയാണ് റഹ്മാൻ്റെ ജോടി. തമന്നയാണ് ഗോപി ചന്ദിൻ്റെ ജോടി.

മണി ശർമയാണ് സംഗീത സംവിധായകൻ. ലോക്ക് ഡൗണിന് ശേഷം തിയറ്ററിൽ എത്തുന്ന ആദ്യത്തെ ബ്രഹ്മാണ്ഡ ചിത്രമായത് കൊണ്ട് സീട്ടിമാർ തെലുങ്ക് സിനിമാ വേദിക്ക് പുത്തൻ ഉണർവ്വ് നൽകുമെന്ന പ്രതീക്ഷയിലാണ് തെലുങ്ക് സിനിമാലോകം. ആരാധകരും ചിത്രത്തിൻ്റെ വരവിനായി കാത്തിരിക്കയാണ് .

-സി.കെ അജയ് കുമാർ

cinema
Advertisment