നാഗാര്‍ജുനയുടെ തെലുങ്ക് ചിത്രം ‘ദ ഗോസ്റ്റ്’; മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന് ‘ദ് ഗോസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രവീണ്‍ സട്ടാരുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താരത്തിന്റെ 62-ാം ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുക്കുന്നത്.

Advertisment

കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. മലയാളി താരം അനിഖ സുരേന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. നാരായണ്‍ കെ ദാസ് നരംഗ്, പുഷ്‌കര്‍ റാംമോഹന്‍ റാവു, ശരത്ത് മാരാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.

Advertisment