സൂര്യയും ജ്യോതികയും നിർമ്മാതാക്കളായ ചിത്രം 'വിരുമന്‍'... കാർത്തി നായകൻ, ഷങ്കറിൻ്റെ മകൾ നായിക !

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മികച്ച സിനിമകൾ നിർമ്മിക്കുക എന്നതാണ് സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ സിദ്ധാന്തം. 36 വയതിനിലെ, പസങ്ക, കടൈയ്ക്കുട്ടി സിങ്കം, പൊൻമകൾ വന്താൾ, സൂരരൈ പോട്രു എന്നിവ ഉദാഹരണങ്ങളാണ്. ഈ സിനിമകളെല്ലാം തന്നെ പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും നേടിയിരുന്നു.

publive-image

ഈ സിനിമകളെ തുടർന്ന് 2ഡി എൻ്റർടെയ്ൻമെൻ്റ്‌സ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് 'വിരുമൻ'. പരുത്തി വീരൻ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു വഴിത്തിരിവായരുന്നു മുത്തയ്യ സംവിധാനം ചെയ്ത 'കൊമ്പൻ'.

ഈ വൻ വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് 'വിരുമൻ'. ചിത്രത്തിൻ്റെ പൂജ ഇന്ന് (തിങ്കളാഴ്ച) ചെന്നൈയിൽ നടന്നു . ഷൂട്ടിംഗ് സെപ്റ്റംബർ 18 മുതൽ തേനിയിൽ നടക്കും. സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി പുതുമുഖം അതിഥി ഷങ്കറാണ് നായിക.

publive-image

രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിരുമൻ' ഗ്രാമീണ പശ്ചത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കും.

എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്.

-സി.കെ. അജയ് കുമാർ

cinema
Advertisment