മലയാള സിനിമ

“ബുള്ളറ്റിലെ കാമുകൻ” ഹ്രസ്വചിത്രം സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്നു എന്ന് ആക്ഷേപം…

ഫിലിം ഡസ്ക്
Thursday, September 23, 2021

കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസ് ചെയ്ത ‘ബുള്ളറ്റിലെ കാമുകൻ’ എന്ന ഷോർട്ട് ഫിലിം ഒളിഞ്ഞു നോട്ടത്തെ ചോദ്യം ചെയ്യുന്ന ചിത്രമായി സ്വീകരിക്കപ്പെട്ടു. എന്നാൽ സൂക്ഷ്മ വായനയിൽ അതിൽ ഒളിഞ്ഞിരിക്കുന്ന സ്ത്രീ വിരുദ്ധതയെ സ്വതന്ത്ര സ്ത്രീകൾ ചോദ്യം ചെയ്യുന്നു.

അയൽപക്കത്തെ വാടക വീട്ടിൽ നിരന്തരം വന്നു പോകുന്ന യുവാവ്. അവിടെ ഒളിഞ്ഞു നോക്കി അസ്വസ്ഥനാകുന്ന ഗൃഹനാഥൻ. അയാളെ നിയന്ത്രിക്കണമെന്നും, അയാൾ നിരന്തരം അവിടെ വരുന്നത് കോളനിക്ക് പേരുദോഷം ഉണ്ടാക്കുമെന്നും പറയുന്നു.

എന്നൽ ഭർത്താവിൻ്റെ ഒളിഞ്ഞു നോട്ടത്തെ ഭാര്യ ചോദ്യം ചെയ്യുന്നു. സ്വന്തം വീട്ടിലെ സ്ത്രീകളുടെ (മകൾ, ഭാര്യ) സഞ്ചാരങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത നിങ്ങൾക്ക് അയൽ വീട്ടിൽ നടക്കുന്ന കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്ന് ഭാര്യ വാദിക്കുന്നു. ഇതിൽ ആണ് സ്ത്രീ വിരുദ്ധത ആരോപിക്കപ്പെടുന്നത്.

എന്നൽ ഒളിഞ്ഞു നോട്ടതെ വളരെ സൂക്ഷ്മ മായി ഈ ചിത്രം ആവിഷ്കരിച്ചിട്ടുണ്ട്. സിനിമ ഡോക്യുമെൻ്ററി സംവിധായകനും സംസ്ഥാന അവാർഡ് ജേതാവുമായ വാൾട്ടർ ഡിക്രുസ് ആണ് ചിത്രം സംവിധാനം ചെയ്തിരക്കുന്നത്.

സിനിമ, നാടക നടി ശൈലജ പി അമ്പു , സംവിധായകനും നടനുമായ വിജു വർമ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ക്യാമറ രാഗേഷ് .ആർ ജി, സംഗീതം ധീരജ് സുകുമാരൻ. എഡിറ്റർ, അനീഷ് കുമാർ.

×