Advertisment

ലോക റെക്കോർഡിന്റെ നിറവിൽ “കുട്ടി ദൈവം“; പ്രിവ്യൂ ഷോ തിരുവനന്തപുരത്ത് നടന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോർട്ട് ഫിലിം എന്ന റെക്കോർഡ് കരസ്ഥമാക്കി ഡോ. സുവിദ് വിൽസൺ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച “കുട്ടി ദൈവം” എന്ന ഹസ്ര്വ ചിത്രത്തിന്റെ പ്രിവ്യൂ ഷോയും, അണിയറ പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സെപ്റ്റംബർ 23 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ഏരീസ് പ്ലസ് എസ്എല്‍ സിനിമാസില്‍ വച്ച് നടത്തി. ചടങ്ങിൽ സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാഥിതിയായിരുന്നു.

publive-image

വിശപ്പിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ ചിത്രം ലോക റെക്കോർഡിൻ്റെ നിറവിൽ നിൽക്കുന്നതിൽ അത്ഭുതപെടാനില്ല എന്നാണ് മന്ത്രിയുടെ വാക്കുകൾ. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അവാര്‍ഡ് നല്‍കി ചിത്രത്തെ ആദരിക്കുകയും ചെയ്തിരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രിവ്യൂ ഷോ ഇപ്പോൾ നടത്തിയിരിക്കുന്നത്.

publive-image

ചടങ്ങിൽ ഡോ.സുവിദ് വിൽസൺ, പ്രജോദ് കലാഭവൻ, പ്രശാന്ത് അലക്സാണ്ടർ, നസീർ സംക്രാന്തി, ദിനേശ് പണിക്കർ, പാഷാണം ഷാജി (ഷാജി നവോദയ), സജീവ് ഇളമ്പൽ, പാലാ അരവിന്ദൻ, കണ്ണൻ സാഗർ, ഷഫീഖ് റഹ്മാൻ, കിടു ആഷിക്, സുദീപ് കാരാട്ട്, സജി കൃഷ്ണ, അജീഷ് ജോസ്, അഷ്റഫ് ഗുക്കുകൾ, മാസ്റ്റർ കാശിനാഥൻ തുടങ്ങിയവരും പങ്കെടുത്തു.

publive-image

ഓരോ സീനുകളും ഒറ്റ ഷോർട്ടിൽ എടുത്ത് പ്രധാന കഥാപാത്രത്തെ മുഴുനീളെ ചിത്രത്തിൽ കാണിക്കാത്ത രീതിയിലാണ് സിനിമ പൂർത്തിയാക്കിയിരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. പ്രശസ്തനായ മാധ്യമ പ്രവർത്തകൻ സജീവ് ഇളമ്പൽ തിരക്കഥ രചിരിക്കുന്ന ഈ ചിത്രത്തിൻ്റെ കഥാതന്തു സംവിധായകനായ ഡോ. സുവിദ് വിൽസന്റേത് തന്നെയാണ്.

publive-image

ചിത്രത്തിൻ്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് സനൽ ലസ്റ്റർ ആണ്. എഡിറ്റർ-നിഹാസ് നിസാർ, ആർട്ട്- ഓമനക്കുട്ടൻ, മേക്കപ്പ്- നിഷ ബാലൻ, കോസ്റ്റ്യൂം- രേഷ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- ജോമോൻ ജോയ്, അസിസ്റ്റന്റ് ഡയറക്ടർ- റോബിൻ മാത്യു, അസിസ്റ്റന്റ് ക്യാമറാമാൻ-വിവേക് എംഡി, പി.ആർ.ഒ- പി.ശിവപ്രസാദ്, സുനിത സുനിൽ, സ്റ്റിൽസ്- അരുൺ ടിപി, ഡബ്ബിംഗ് (നായിക) -കൃപ പ്രകാശ്. എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം വിജയദശമി ദിവസം വൈകീട്ട് ആറ് മണിക്ക് ചലച്ചിത്ര താരം വിജയ് സേതുപതി റിലീസ് ചെയ്യും.

-പി. ശിവപ്രസാദ്

cinema
Advertisment