New Update
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ യുവതാരമായ വിജയ് ദേവരകൊണ്ട പുതിയ ബിസിനസിലേക്ക് തിരിഞ്ഞിരിക്കുന്നു. തെലങ്കാനയിലെ മഹ്ബൂബ്‌നഗറില്‍ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ കോംപ്ലക്‌സിന് തുടക്കമിട്ടിരിക്കുകയാണ് വിജയ്. ‘ഏഷ്യന്‍ വിജയ് ദേവരകൊണ്ട സിനിമാസ്’ എന്നാണ് തിയറ്ററിന് പേര് നല്‍കിയിരിക്കുന്നത്.
Advertisment
കഴിഞ്ഞ ദിവസമാണ് എവിഡിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. സായ് പല്ലവിയും നാഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്ന ലവ് സ്‌റ്റോറിയാണ് ആദ്യം പ്രദര്‍ശിപ്പിച്ച ചിത്രം. തന്റെ അമ്മയ്ക്ക് ജന്മദിന സമ്മാനമായി തിയറ്റര്‍ സമര്‍പ്പിക്കുകയാണെന്നും വിജയ് പറയുന്നു. ഏഷ്യന്‍ സിനിമാസിന്റെ പങ്കാളിത്തത്തോടെയാണ് വിജയ് ഈ തിയറ്റര്‍ നിര്‍മിച്ചത്.