വിധു വിൻസെൻ്റിൻ്റെ റോഡ് മൂവി 'വൈറൽ സെബി' ചിത്രീകരണം പൂർത്തിയായി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വിധു വിൻസെൻ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "വൈറൽ സെബി''യുടെ ചിത്രീകരണം പൂർത്തിയായതായി. ഒക്ടോബർ 2ന് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പതിമൂന്ന് ദിവസങ്ങൾ കൊണ്ട് മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്‌, മൈസൂർ എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചിരിക്കുന്നത്.

ഈജിപ്ക്ഷൻ സ്വദേശി മിറ ഹമീദ്, പ്രമുഖ യൂട്യൂബർ സുദീപ് കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ.എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് ചിത്രത്തിൻ്റെ തിരക്കഥ. എൽദോ ശെൽവരാജ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

publive-image

ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോൾ, സരസ ബാലുശ്ശേരി, നിസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: വിനോദ് ഇല്ലംമ്പിള്ളി, എഡിറ്റർ: ക്രിസ്റ്റി, സംഗീതം: അരുൺ വർഗീസ്, ആർട്ട്: അരുൺ ജോസ്, ഗാനരചന: റഫീക്ക് അഹമ്മദ് , പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: ജെക്സൺ ആൻ്റണി, കോസ്റ്റ്യൂം: അരവിന്ദ്, മേക്കപ്പ്: പ്രദീപ് രംഗൻ, ആക്ഷൻ : അഷറഫ്‌ ഗുരുക്കൾ, സ്റ്റിൽസ്: ഷിബി ശിവദാസ്, പി.ആർ.ഓ: പി.ശിവപ്രസാദ്.

-പി.ശിവപ്രസാദ്

Advertisment