Advertisment

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേൾഡ് പ്രീമിയർ നടത്തുന്ന ആദ്യ മലയാള സിനിമ നിവിൻ പോളിയുടെ 'കനകം കാമിനി കലഹം' റിലീസിനൊരുങ്ങുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ആദ്യമായി ഒരു മലയാള ചിത്രം ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി+ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തിലഭിനയിക്കുന്ന ചിത്രം 'കനകം കാമിനി കലഹം(ക.കാ.ക.)' ആണ് ഹോട്സ്റ്ററിലൂടെ ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേമികകൾക്ക് മുന്നിലേക്ക് എത്താൻ പോകുന്നത്.

നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യചിത്രമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകന്‍ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍.

കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന ചിത്രമായിരിക്കും 'കനകം കാമിനി കലഹം'എന്ന് ഒരു അഭിമുഖത്തിൽ നായകനായ നിവിൻ പോളി പറയുകയുണ്ടായി. ഒക്ടോബര്‍ 15 നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഒരുപാടു കാലത്തിനു ശേഷം ഈ സിനിമയിലൂടെ ചിരിക്കാനും ചിന്തിക്കാനുമുള്ള വകയുണ്ടെന്ന് താരം പറയുന്നു.

കോമെഡിക്ക് പ്രാധാന്യം ഉണ്ട് അതോടൊപ്പം തന്നെ നിരവധി ട്വിസ്റ്റുകളോടും കൂടിയാണ് ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറയുന്നു.

ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ട്രെയിലറും റിലീസും പിന്നിട് പ്രഖ്യാപിക്കുമെന്നാണ് വിവരം.

Advertisment