Advertisment

കുംഭകോണത്തിലെ റൗഡിയും റാങ്കിയും - 800 എപ്പിസോഡുകൾ പിന്നിട്ട ജനശ്രദ്ധ ആകര്‍ഷിച്ച ഫാമിലി ‍ഡ്രാമ 'ഇദയത്തെ തിരുടാതെ' കളേർസ് തമിഴില്‍ സംപ്രേക്ഷണം ചെയ്യുന്നു

author-image
ഫിലിം ഡസ്ക്
New Update

-സീമ രജിത്

Advertisment

publive-image

സിനിമ, സീരിയൽ, ഷോർട് ഫിലിം, സീരീസുകൾ അങ്ങനെ നമ്മൾ പ്രേക്ഷകരെ പലപ്പോഴും പിടിച്ചിരുത്തുന്ന ഒരുപാടു പ്രേമയങ്ങൾ ഭാഷക്ക് അതീതമായി ആയിട്ടാണ് നമ്മൾ ഏവരും വീക്ഷിക്കുന്നത്. ഈ അടുത്ത് വളരെ ശ്രദ്ധ ആകർഷിച്ചു മുന്നോട്ടു പോകുന്ന ഒരു ഫാമിലി ഡ്രാമ ആണ് ഇദയത്തെ തിരുടാതെ. 800 എപ്പിസോഡുകൾ കഴിഞ്ഞ വളരെ വ്യത്യസ്തതയാർന്ന കഥയും കഥാസന്ദർഭങ്ങളും ആയി മുന്നോട്ടു പോവുകയാണ്.

കുംഭകോണത്തിലെ ഒരു റൗഡിയുടെയും റാങ്കിയുടെയും ചെറിയ വലിയ വഴക്കുകളും കുസൃതികളുമായി അവരുടെ സ്വപ്‌നത്തിന്റെ കഥ അതിസുന്ദരമായി പറയുകയാണ് ഇദയത്തെ തിരുടാതെയിലൂടെ കുശ്മാവതി - രാധാകൃഷ്ണൻ ആർ കെ ടീം.

publive-image

ശിവ എന്ന കഥാപാത്രത്തിലൂടെ നവീൻ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്ന് നടത്തുമ്പോള്‍ നായിക റോള്‍ മികവുറ്റതാക്കി പുതുമുഖ നായികാ ബിന്ദു ഹിമയും നിറഞ്ഞു നില്‍ക്കുന്നു. കുംഭകോണത്തിലെ റൗഡിയെ എങ്ങനെ ഒരു നല്ല മനുഷ്യനാക്കി മാറ്റുവാനായി നായിക നടത്തുന്ന യാത്രയുടെ കഥയാണ് ഇദയത്തെ തിരുടാതെ.

ആദ്യ എപ്പിസോഡുകളിൽ തന്നെ പ്രേക്ഷകനെ ആക്ഷൻ, റൊമാൻസ്, പാട്ടുകൾ എല്ലാംകൊണ്ടു എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ പിടിച്ചിരുത്താൻ ഇദയത്തെ തിരുടാതെ ടീമിന് സാധിച്ചു. കുടുംബത്തെയും സഹോദരിയെയും ഏറെ സ്നേഹിക്കുന്ന സഹോദരൻ തന്റെ സഹോദരിക്ക് ഒരു ആപത്തുവന്നപ്പോൾ തന്നെ ഏറെ സ്നേഹിക്കുന്ന ഭാര്യയെ ഒരു നിമിഷം മറന്നിട്ടു സഹോദരിയെ ഇല്ലാതാക്കിയവരെ ഇല്ലാതാക്കുന്നതാണ് ആദ്യ സീസൺ.

publive-image

ഓരോ തവണ പരാജയപ്പെടുമ്പോഴും അയാള്‍ ഫീനിക്‌സ് പക്ഷിയെ പോലെ ചാരത്തില്‍ നിന്ന് വീണ്ടും വീണ്ടും ആകാശത്തേക്ക് ചിറകടിക്കാന്‍ ശ്രമിക്കുന്നു. തന്നെ ഏറെ സ്നേഹിച്ച ഭാര്യയെയും ഇതുവരെ കാണാത്ത മകളെയും അന്വേഷിച്ചുള്ള യാത്രയും ആറു വർഷത്തിന് ശേഷം അവരെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നതും അയാളുടെ സ്വപ്‌നത്തിന് ചിറകുനല്‍കാന്‍ ഒരുഗ്രാമം മുഴുവന്‍ കൂടെകൂടുന്ന കാഴ്ചയും ഒരേ സമയം പ്രേക്ഷകനില്‍ സന്തോഷവും കണ്ണീരും നിറയ്ക്കുന്നുണ്ട്.

റൊമാൻസും സെന്റിമെന്‍സുമെല്ലാം ഒരുപോലെ നിറയുന്ന കഥാവഴിയില്‍ ശിവയെ തന്റെ അസാധ്യമായ പ്രകടനം കൊണ്ട് നവീൻ പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് കയറുകയാണ്. ശിവയുടെ ഭാര്യയായ സഹാനയുടെ റോളില്‍ ബിന്ദു ഹിമ തന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് കാഴ്ച വെക്കുന്നത്.

ശിവ സഹാനയുടെ മകൾ വേഷത്തിലെത്തിയ ബേബി ആഴിയാ അങ്ങിനെ ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തിയവരെല്ലാം അവരവരുടെ ഭാഗം ഭംഗിയാക്കി. കഥാഗതിയിൽ വരുന്ന മാറ്റങ്ങൾ എല്ലാം ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരെ നിരാശപ്പെടുത്താതെ നല്ല രീതിയിൽത്തന്നെ മുന്നോട്ടു പോകട്ടെ...

Advertisment