'ജീവിതമെന്ന സാഹസത്തില്‍ കൈ കോര്‍ത്ത് നടക്കുന്ന ഓരോ നിമിഷവും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു,' പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് സുപ്രിയ

New Update

publive-image

മലയാളത്തിന്റെ യുവതാരം പൃഥ്വിരാജിന് പിറന്നാളശംസകള്‍ നേര്‍ന്ന് ഭാര്യ സുപ്രിയ മേനോന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സുപ്രിയ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

Advertisment

'എനിക്കറിയാവുന്ന ഏറ്റവും ഊര്‍ജ്ജസ്വലനായ, വികാരാധീനനായ, ശ്രദ്ധാലുവായ മനുഷ്യന്, ഞാനെപ്പോഴും കൂടെ നില്‍ക്കാനാഗ്രഹിക്കുന്ന, നേരുള്ള, ധാര്‍മ്മികനായ പ്രൊഫഷണലിന്, എനിക്കേറ്റവും പ്രിയങ്കരനായ ആലിയുടെ പ്രിയപ്പെട്ട അച്ഛന്.

ഏറ്റവും കരുതലുള്ള ജ്യേഷ്ഠന്, സ്നേഹമുള്ള കൂട്ടുകാരന്, സ്നേഹനിധിയായ മകന്, എന്തിനും കൂട്ടുനില്‍ക്കുന്ന ക്രൈം പാര്‍ട്നറിന്, ജീവിതമെന്ന സാഹസത്തില്‍ കൈ കോര്‍ത്ത് നടക്കുന്ന ഓരോ നിമിഷവും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഐ ലവ് യൂ,' എന്നാണ് സുപ്രിയ താരത്തിന് ആശംസകള്‍ നേരുന്നത്.

നിരവധി പേരാണ് സുപ്രിയയുടെ പോസ്റ്റിന് താഴെ പൃഥ്വിയ്ക്ക് ആശംസകളുമായി എത്തുന്നത്. പൃഥ്വിയുടെ 39ാമത് പിറന്നാളാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്.

Advertisment