Advertisment

വിശാലിന്റെ പുതിയ ചിത്രം ' ലാത്തി ' അഞ്ചു ഭാഷകളില്‍; ടൈറ്റില്‍ പുറത്തു വിട്ടു

author-image
ഫിലിം ഡസ്ക്
New Update

 

Advertisment

publive-image

വിശാലിന്റെ 32- മത്തെ സിനിമക്ക് ' ലാത്തി ' എന്ന് പേരിട്ടു. കഴിഞ്ഞ ദിവസം പുറത്തു വിട്ട ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. നടന്മാരായ രമണയും നന്ദയും ചേര്‍ന്ന് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ പ്രഥമ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഏ. വിനോദ് കുമാറാണ്.

തമിഴ്, മലയാളം, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം അണിഞ്ഞൊരുങ്ങുന്നത്. ആക്ഷനും വൈകാരികതയും സമ്മിശ്രമായി ഇഴ പിന്നിയ ഒരു പോലീസ് സ്റ്റോറിയാണ് ' ലാത്തി '. സുനൈനയാണ് ചിത്രത്തില്‍ വിശാലിന്റെ നായിക. ഒരു മലയാളി നടനായിരിക്കും ഇതിലെ ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചന.

publive-image

നടന്‍ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സാം.സി.എസ് ' ലാത്തി ' യുടെ സംഗീത സംവിധാനവും, ബാലസുബ്രഹ്മണ്യം ഛായഗ്രഹണവും നിര്‍വഹിക്കുന്നു. ദിലീപ് സുബ്ബരായനാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ' ലാത്തി ' യുടെ ചിത്രീകരണം ചെന്നൈയില്‍ നടന്നു വരുന്നു.

Advertisment