വിശാലും ആര്യയും കൊമ്പു കോർക്കുന്ന എനിമി ദീപാവലിക്ക് തീയറ്ററുകളിൽ...

author-image
ഫിലിം ഡസ്ക്
New Update

publive-image

ആക്ഷൻ ഹീറോ വിശാലും ആര്യയും ഒന്നിക്കുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ 'എനിമി' ദീപാവലിക്ക് ലോകമെമ്പാടും തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. 'ഇരുമുഖകൻ', 'അരിമാ നമ്പി' എന്നീ ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ ആനന്ദ് ശങ്കറാണ് 'എനിമി'യുടെ രചയിതാവും സംവിധായകനും.

Advertisment

ജനപ്രീതി നേടിയ 'അവൻ ഇവൻ' എന്ന സിനിമക്ക് ശേഷം വിശാലും ആര്യയും ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. പ്രതി നായക കഥാപാത്രമാണ് ആര്യയുടേത് എന്നാണ് സൂചന. മൃണാളിനി രവിയും മംതാ മോഹൻദാസുമാണ് നായികമാർ.

publive-image

പ്രകാശ്രാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമ്പി രാമയ്യ, കരുണാകരൻ, മാളവികാ അവിനാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ.ഡി. രാജ ശേഖറാണ് ഛായാഗ്രാഹകൻ. ഗാനങ്ങൾക്ക് എസ്. തമൻ സംഗീതം പകർന്നിരിക്കുന്നു. സാം. സി. എസ് പശ്ചാത്തല സംഗീതവും നൽകിയിരിക്കുന്നു.

publive-image

രവി വർമ്മനാണ് 'എനിമി'യിലെ അതി സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്ത അവകാശപ്പെടുന്ന ആക്ഷൻ എൻ്റർടെയ്നറായ 'എനിമി'യെ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

-സി.കെ. അജയ് കുമാർ (പിആർഒ)

cinema
Advertisment