വിക്രം നായകനായി എത്തുന്ന കോബ്രയുടെ അവസാന ഷെഡ്യുള്‍ ഇന്നലെ ആരംഭിച്ചു

author-image
ഫിലിം ഡസ്ക്
New Update

publive-image

വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. സിനിമയുടെ അവസാന ഷെഡ്യുള്‍ ഇന്നലെ ആരംഭിച്ചു. ഇമൈക്ക നൊടികള്‍, ഡിമോന്റെ കോളനി എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാന്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യുള്‍ റഷ്യയില്‍ ആയിരുന്നു.

Advertisment

തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം 2020 ഏപ്രിലില്‍ തീയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കോവിഡ് കാരണം വൈകി.  എ.ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയും വയകോം 18 മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇര്‍ഫാന്‍ പത്താന്‍ ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisment