നടി റിമ കല്ലിങ്കല്‍ നായികയാകുന്ന തമിഴ് ചിത്രം 'ചിത്തിരൈ സെവ്വാനം' ഡിസംബര്‍ 3ന് റിലീസ്

author-image
ഫിലിം ഡസ്ക്
New Update

publive-image

നടി റിമ കല്ലിങ്കല്‍ നായികയാകുന്ന തമിഴ് ചിത്രം 'ചിത്തിരൈ സെവ്വാനം' ഡിസംബര്‍ 3ന് സീ5 പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും . അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് റിമ കല്ലിങ്കല്‍ എത്തുന്നത്. സ്റ്റണ്ട് സില്‍വ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം തിങ്ക് ബിഗ് സ്റ്റുഡിയോയുടെയും അമൃത സ്റ്റുഡിയോയുടെയും ബാനറില്‍ സംവിധായകന്‍ എഎല്‍ വിജയ് ആണ് നിര്‍മിക്കുന്നത്.

Advertisment

സമുദ്രക്കനിയും പൂജ കണ്ണനും ആണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതു. നടി സായ് പല്ലവിയുടെ സഹോദരിയാണ് പൂജ . സ്റ്റണ്ട് മാസ്റ്റര്‍ സ്റ്റണ്ട് സില്‍വ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Advertisment