New Update
Advertisment
ആരാധകർ സ്നേഹത്തോടെ വർഷങ്ങളായി അജിതിനെ തല എന്നാണ് വിളിക്കുന്നത്. സൂപ്പർതാരങ്ങൾക്ക് ഒട്ടേറെ ഓനമപ്പേരുകൾ തമിഴകത്തുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത അജിത് പി.ആർ.ഒ സുരേഷ് ചന്ദ്ര വഴിയാണ് അപേക്ഷയുമായി രംഗത്ത് വന്നത്.
ബഹുമാനപ്പെട്ട മാധ്യമങ്ങളോടും, പൊതുജനങ്ങളോടും എന്റെ യഥാർഥ ആരാധകരോടും. ഇനി മുതൽ എന്നെ അജിത്, അജിത് കുമാർ, അല്ലെങ്കിൽ വെറും എ.കെ. എന്ന് വിളിക്കുക. ‘തല’ എന്ന വിശേഷണം എന്റെ പേരിനൊപ്പം ചേർക്കരുത്. നിങ്ങളുടെ ജീവിതം ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നു- സ്നേഹത്തോടെ അജിത്.