Advertisment

ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റം... സുജിത് ലാൽ സംവിധാനം ചെയ്ത 'രണ്ട് ' ഫെബ്രുവരി 4 - ന് ആമസോൺ പ്രൈമിൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത 'രണ്ട് ' ഫെബ്രുവരി 4 ന് ആമസോൺ പ്രൈമിലെത്തുന്നു. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്നതോടൊപ്പം ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റവും ആഴത്തിൽ ചർച്ച ചെയ്യുന്നു.

publive-image

വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജിശർമ്മ, ഗോകുലൻ, സുബീഷ്സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര, രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ, ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ, മമിത ബൈജു, പ്രീതി എന്നിവരഭിനയിക്കുന്നു.

publive-image

ബാനർ - ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണം - പ്രജീവ് സത്യവ്രതൻ, സംവിധാനം - സുജിത് ലാൽ, ഛായാഗ്രഹണം - അനീഷ് ലാൽ ആർ എസ്, കഥ, തിരക്കഥ, സംഭാഷണം - ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ടിനിടോം, മാനേജിംഗ് ഡയറക്ടർ - മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് വർക്കല, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാൽ, ആലാപനം - കെ കെ നിഷാദ്, ചമയം - പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ, കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം - അരുൺ മനോഹർ, ത്രിൽസ് - മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ചാക്കോ കാഞ്ഞൂപ്പറമ്പൻ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - കൃഷ്ണവേണി, വിനോജ് നാരായണൻ, അനൂപ് കെ എസ്, സംവിധാന സഹായികൾ - സൂനകൂമാർ, അനന്ദു വിക്രമൻ, ശരത്, ചീഫ് ക്യാമറ അസ്സോസിയേറ്റ് - ബാല, ക്യാമറ അസ്സോസിയേറ്റ്സ് - അഖിൽ, രാമനുണ്ണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, പ്രൊഡക്ഷൻ മാനേജർ - രാഹുൽ, ഫിനാൻസ് കൺട്രോളർ - സതീഷ് മണക്കാട്, പ്രോജക്ട് കോ ഓർഡിനേറ്റർ - സണ്ണി താഴുത്തല, ലീഗൽ കൺസൾട്ടന്റ് -അഡ്വക്കേറ്റ്സ് അൻസാരി & അയ്യപ്പ, ചാർട്ടേർഡ് അക്കൗണ്ടന്റ്സ് -ഹരി & കൃഷ്ണ, ഡിസൈൻസ് - ഓൾഡ് മോങ്ക്സ് , അക്കൗണ്ട്സ് - സിബി ചന്ദ്രൻ , ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടെയ്ൻമെന്റ് കോർണർ, സ്‌റ്റുഡിയോ - ലാൽ മീഡിയ, അഡ്മിനിസ്ട്രേഷൻ - ദിലീപ്കുമാർ (ഹെവൻലി ഗ്രൂപ്പ് ), ലൊക്കേഷൻ മാനേജർ - ഏറ്റുമാനൂർ അനുക്കുട്ടൻ, ഓൺലൈൻ ഡിസൈൻസ് - റാണാ പ്രതാപ് , സ്റ്റിൽസ് - അജി മസ്കറ്റ്, പിആർഓ - അജയ് തുണ്ടത്തിൽ.

Advertisment