സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം അവതരിപ്പിച്ച് 'സെബാൻ'  ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു...

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അങ്കമാലി-വട്ടപ്പറമ്പ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരുപറ്റം കലാകാരന്മാർ ചേർന്ന് നിർമ്മിച്ച 'സെബാൻ' എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു. തികച്ചും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാണ് ഇതിലൂടെ കൈകാര്യം ചെയ്യുന്നത്.

പോക്സോ കേസിന്റെ ബലം ദുരുപയോഗം ചെയ്ത് തനിക്ക് വിരോധമുള്ള ഏതു വ്യക്തിയെയും നിഷ്പ്രയാസം തകർക്കാമെന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം. കുട്ടികളുടെ സംരക്ഷണത്തിനായി ഉണ്ടാക്കിയ പോക്സോ നിയമം ശക്തമായി നിലനിൽക്കണം എന്നതുപോലെ തന്നെ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ ഇടയാകരുത് എന്ന നീതിശാസ്ത്രവും പ്രേക്ഷകർക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നതിൽ ഇതിന്റെ അണിയറ പ്രവർത്തകർ വിജയിച്ചിട്ടുണ്ട്.

കുട്ടികളെ ഇതിനുവേണ്ടി ചട്ടുകമാക്കുന്ന പ്രവണത സമീപ കാലത്ത് കൂടിവരികയാണ്. ജസ്റ്റിൻ പാലമറ്റം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ കാമറമാൻ ഗിരീഷ് കുഴൂർ ആണ്. ഡേവിസ് അങ്കമാലി സെബാനായും റിനോജ് കാച്ചപ്പിള്ളി, സജി സെബാസ്റ്റ്യൻ, സജീവ് ത്രീസ്റ്റാർ, നൈജോ എബ്രഹാം, ബിനു അഗസ്റ്റിൻ, ജെയിംസ് വട്ടപ്പറമ്പ്, അനീഷ് വർഗീസ്, ജോബി നെല്ലിശ്ശേരി എന്നിവരും ഇതിൽ വേഷമിടുന്നു. എസ്സാർ മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ ചിത്രം കാണാവുന്നതാണ്.

വീഡിയോ കാണാന്‍: ">

Advertisment