ദുല്‍ഖര്‍ സല്‍മാനെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ‘ഹേ സിനാമികാ’ എന്ന ദ്വിഭാഷാ ചിത്രത്തിലെ പുതിയ ​ഗാനം പുറത്തിറങ്ങി.ചിത്രത്തില്‍ യാഴാന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. അദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍.
മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന ചിത്രത്തിലെ ഗാനത്തില്‍ നിന്നാണ് ചിത്രത്തിന്റെ പേര് എടുത്തിരിക്കുന്നതെന്ന് ബൃന്ദ മാസ്റ്റര്‍ മുമ്ബ് വ്യക്തമാക്കിയിരുന്നു. ബൃന്ദയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തില്‍ ​ഒരു ​ഗാനം ദുല്‍ഖറും ആലപിക്കുന്നുണ്ട്. ഒരു റൊമാന്റിക് എന്റര്‍ടെയിനറായ ഹേയ് സിനാമിക ജിയോ സ്റ്റുഡിയോയും ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.