ചോറ്റാനിക്കരയിൽ മകം തൊഴാനെത്തി ലേഡി സൂപ്പർ താരം നയൻതാരയും വിഘ്നേഷും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

ചോറ്റാനിക്കരയിൽ മകം തൊഴാനെത്തി ലേഡി സൂപ്പർ താരം നയൻസും വിഘ്നേഷും.പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ മകം തൊഴലിന് ലേഡി സൂപ്പർ താരം നയൻസും വിഘ്നേഷും കേരളക്കരയിലെത്തിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്.

Advertisment

ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് തമിഴ് സിനിമാലോകം. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെ വിജയ് ടെലിവിഷനിലെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. നയൻതാരയുടെയും വിഘ്നേഷിന്‍റെയും വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലായത്.

Advertisment