'വലിമൈ' പ്രദര്‍ശനത്തിനിടെ അജിത് ആരാധകനുനേരെ ബോംബേറ് നടന്നതായി റിപ്പോര്‍ട്ട്.
ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്ററിന് പുറത്ത് പെട്രോള്‍ ബോംബ് എറിഞ്ഞതായാണ് വിവരം. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം നടന്നത്. കോയമ്പത്തൂര്‍ ഗാന്ധുപുരത്തിന്‍റെ സമീപ പ്രദേശത്തെ തിയേറ്ററിനടുത്ത് മോട്ടോര്‍ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് മുന്നോടിയായി തിയേറ്ററിന് മുന്നില്‍ അജിത്തിന്‍റെ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് നവീന്‍ കുമാര്‍ എന്ന യുവാവിന് നേരെ ബോംബേറുണ്ടായതെന്നാണ് പറയnewsപ്പെടുന്നത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്‌ടിക്കപ്പെട്ടു. അജിത്തിന്‍റെ ബാനര്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ആരാധകര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. തുടര്‍ന്ന് തിയേറ്ററിന് മുന്നില്‍ സുരക്ഷ ശക്തമാക്കി.