മലേഷ്യയിലും തരംഗമായി "വലിമൈ"യുടെ ഗ്രാൻഡ് ഗാല ഷോ

author-image
ജൂലി
Updated On
New Update

publive-image

തല അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'വലിമൈ'യുടെ ഗ്രാൻഡ് ഗാല ഷോ മലേഷ്യയിൽ വച്ച് നടന്നു. മാലിക് സ്‌ട്രീംസ് കോർപറേഷന്റെ പിന്തുണയോടെ മലേഷ്യ തല അജിത് ഫാൻ ക്ലബ്ബ് നടത്തിയ ഈ ഷോ വൻ വിജയകരമായിരുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങൾ നിറഞ്ഞ വലിമൈ ഇപ്പോൾ മലേഷ്യയിലും തരംഗമായിരിക്കുകയാണ്.

Advertisment

മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രിയായ വൈ ബി ഡാറ്റുക് സെരി എം ശരവണൻ ആണ് പരിപാടിയുടെ വിശിഷ്ടാഥിതിയായി എത്തിയത്. തല അജിത്തിന്റെ കടുത്ത ആരാധകൻ കൂടിയാണ് അദ്ദേഹം. കൂടാതെ മാലിക് സ്‌ട്രീംസിന്റെ സി ഈ ഒ ആയ ഡാറ്റോ അബ്ദുൾ മാലിക് ദസ്തകീറിന്റെ സാന്നിധ്യത്തിൽ ഗ്രാൻഡ് ഗാല ഷോ ഗംഭീരമായി അരങ്ങേറി.

ഇന്ത്യയിൽ നിന്ന് വരുത്തിച്ച സൂപ്പർബൈക്കർമാരുടെ വാഹനവ്യൂഹവും ലയൺ ഡാൻസും മറ്റ് കലാപരിപാടികളും നിറഞ്ഞ ഒരു വലിയ ഗാല തന്നെയായിരുന്നു മലേഷ്യയിൽ നടന്നത്. അജിത്തിന്റെ ആരാധകരായ അമ്പത്തേഴിലധികം വിശിഷ്ട വ്യക്തികളെ സംഘടിപ്പിച്ച് ഗാല ഷോവിൽ മാലിക് സ്‌ട്രീംസ് പങ്കെടുപ്പിച്ചു. ചാരിറ്റി ട്രസ്റ്റിനായി മലേഷ്യൻ കറൻസിയായ 5000 റിംഗിറ്റ് സ്പോൺസർ ചെയ്തു. ഇതുകൂടാതെ ലിമിറ്റഡ് എഡിഷൻ സാനിറ്റിസെറുകളും സ്നാക്ക്‌സും അതിഥികൾക്ക് നൽകുകയുണ്ടായി. കോവിഡ്19 കാലത്തും ദുരിതാശ്വാസത്തിനുമൊക്കെ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്ത് പേരുകേട്ട സംഘടനയാണ് മലേഷ്യ തല അജിത് ഫാൻ ക്ലബ്ബ്. ഒരു യൂത്ത് എംപവർമെന്റ് എൻ ജി ഒ എന്ന നിലയ്ക്ക് ഒട്ടേറെ യൂത്ത് പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്.

Advertisment