പരിപ്പ് :  ജോജു ജോര്‍ജിന്റെ മകന്‍ നായകനാകുന്ന ഹ്രസ്വചിത്രം യുട്യൂബില്‍ റിലീസായി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

നടന്‍ ജോജു ജോര്‍ജിന്റെ മകന്‍ ഇവാന്‍ ജോര്‍ജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം പരിപ്പ് യുട്യൂബില്‍ റിലീസായി. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരണമടഞ്ഞ മധുവിന്റെ ജീവിതപരിസരം പ്രമേയമാകുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സിജു എസ് ബാവയാണ് നിര്‍വഹിച്ചത്.  അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ് തന്നെയാണ് ചിത്രം  നിര്‍മ്മിച്ചത്. പൂര്‍ണമായും ഐഫോണില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ബിലു ടോം മാത്യുവാണ്.

Advertisment

സാമൂഹിക രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഈ ഹ്രസ്വചിത്രം ഒഎന്‍വിയുടെ കവിതയുടെ ദൃശ്യാവിഷ്‌കാരം കൂടിയാണ്. കവിതയുടെ ആലാപനത്തിലൂടെ ജോജുവിന്റെ മകള്‍ സാറ റോസ് ജോസഫും സിനിമയുടെ പിന്നണിയില്‍ ഉണ്ട്. സംഗീത സംവിധാനം സജു ശ്രീനിവാസും എഡിറ്റിംഗ് വിനീത് പല്ലക്കാട്ടും കലാ സംവിധാനം ജയകൃഷ്ണനും നിര്‍വ്വഹിച്ചു. ശബ്ദമിശ്രണം: അരുണ്‍ വര്‍ക്കി.

Advertisment