സംവിധായകൻ പാ. രഞ്ജിത്ത് അവതരിപ്പിക്കുന്ന കുതിരൈ വാൽ മാർച്ച് 18-ന് !

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

പ്രഗത്ഭ സംവിധായകൻ പാ. രഞ്ജിത്ത് അവതരിപ്പിക്കുന്ന കുതിരൈ വാൽ മാർച്ച് 18- ന് പ്രദർശനത്തിനെത്തുന്നു. 'മദ്രാസ് ' എന്ന സിനിമയിൽ കാർത്തിയുടെ സുഹൃത്തായി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച കലൈയരശനാണ് നായകൻ.

Advertisment

'ഡൽഹി ഇൻ എ ഡേ', 'ചക്രവ്യുഹ് ', 'ന്യുടൺ' എന്നീ സിനിമകളിലൂടെ കീർത്തി നേടിയ ഹിന്ദി - മറാത്തി അഭിനേത്രി അഞ്ജലി പട്ടിൽ ഈ ചിത്രത്തില്‍ നായികയാവുന്നു. സൗമ്യ ജയമൂർത്തി, ആനന്ദ് സാമി, ചേതൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

publive-image

ഒരു ഫാൻ്റസി സൈക്കോളജിക്കൽ ത്രില്ലറാണ് ചിത്രത്തിൻ്റെ പ്രമേയം. ശ്യാം സുന്ദർ, മനോജ് ലിയോണൽ ജേസൻ എന്നിവരാണ് സംവിധായകർ. കാർത്തിക്ക് മുത്തുകുമാർ ഛായഗ്രഹണവും പ്രദീപ് കുമാർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

നീലം പ്രൊഡക്ഷൻസൻ്റെ ബാനറിൽ'പരിയേറും പെരുമാൾ ', ' ഇരണ്ടാം ഉലക പോരിൻ കടൈശി ഗുണ്ട് ' എന്നീ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച സംവിധായകൻ പാ.രഞ്ജിത്ത്, യാഴി ഫിലിംസുമായി ചേർന്ന് നിർമ്മിച്ച ചിത്രമാണ് 'കുതിരൈ വാൽ'. മുരളി സിൽവർ സ്ക്രീൻ പിക്ചർസാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

Advertisment