ഭീം, അല്ലൂരി എന്നിവരുടെ റോളുകളിൽ അഭിനയിച്ച രാം ചരനും ജൂനിയർ എന്‍ടിആറും
'ആര്‍ആര്‍ആര്‍' ഇന്ത്യൻ റിക്കാർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ്. ഇതുവരെ ഒരാഴ്ചകൊണ്ട് നേടിയ കളക്ഷൻ 710 കോടി രൂപ. കഴിഞ്ഞ 25 മാർച്ചിലാണ് ചിത്രം റീലിസ് ചെയ്തത്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ കളക്ഷൻ റിക്കാർഡിൽ 'ആര്‍ആര്‍ആര്‍' രാജമൗലിയുടെ തന്നെ ബാഹുബലി 2 നു തൊട്ടു പിന്നലാണിപ്പോൾ. ബാഹുബലി 2 സ്ഥാപിച്ച കളക്ഷൻ റിക്കാർഡ് ഇന്നുവരെ ഒരിന്ത്യൻ ചിത്രവും തകർത്തിട്ടില്ല. എന്നാൽ 'ആര്‍ആര്‍ആര്‍' ആ റിക്കാർഡ് ഭേദിക്കുമെന്നുറപ്പാണ്.
കുമരം ഭീം പ്രതിമ
2017 ൽ റീലിസ് ചെയ്ത ബാഹുബലി 2 ദ കൺക്ലൂഷൻ 800 കോടി രൂപയാണ് ലോകമെമ്പാടുനിന്നും നേടി യെടുത്തത്. 350 കോടി ചെലവിൽ നിർമ്മിച്ച 'ആര്‍ആര്‍ആര്‍' ൽ രാം ചരനും ജൂനിയർ NTR മാണ് ലീഡ് റോളുകളിൽ. അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവരും ചിത്രത്തിലുണ്ട്.
രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' എന്ന ചിത്രം തെലുങ്കാനയിലെയും ആന്ധ്രപ്രദേശിലെയും രണ്ട് ആദിവാസി വീരയോ ദ്ധാക്കളുടെ ചരിത്രകഥയാണ്. അനീതിക്കും അന്യായത്തിനുമെതിരേ ബ്രിട്ടീഷുകാരോടും നിസാമിനോടും പൊരുതി വീരചരമം പ്രാപിച്ച , ഇന്നും ഇരു സംസ്ഥാനങ്ങളിലെയും ആദിവാസി സമൂഹം ദൈവതുല്യരായി കണക്കാക്കുന്ന കുമാരം ഭീം (Komaram Bheem), അല്ലൂരി സീതാരാമ രാജു (Alluri Sitarama Raju) എന്നിവരുടെ ജീവിത കഥയാണ് ഈ ചിത്രം.
കുമരം ഭീമിന്റെ ഭാര്യ സോം ബായി
RRR എന്നാൽ തെലുങ്കിൽ Raama Roudra Rushitam എന്നാണ് പൂർണ്ണരൂപം. ഇംഗ്ലീഷിൽ Rise - Revolt - Revenge എന്നും മലയാളത്തിൽ ഉദയം, കലാപം, പ്രതികാരം എന്നുമാണ് അർഥം.
തെലുങ്കാനയിലെ മനയം പ്രദേശത്തെ ആദിവാസിസമൂഹത്തെ പലവിധത്തിൽ ചൂഷണം ചെയ്തുവന്ന നാട്ടുപ്രമാണിമാർക്കും ജന്മികൾക്കും അവരുടെ സംരക്ഷകരായ ബ്രിട്ടീഷ് പോലീസിനുമെതിരേ കനത്ത ആക്രമണമാണ് കല്ലൂരി സീതാറാം രാജുവിന്റെ നേതൃത്വത്തിൽ നടന്നത്.
ഏതാണ്ട് 6 പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചാണ് അവർ ആയുധങ്ങൾ കരസ്ഥമാക്കിയത്. കല്ലൂരിയെയും കൂട്ടരെയും നേരിടാൻ മലബാർ സ്‌പെഷ്യൽ പോലീസിനെ രംഗത്തിറക്കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ആസ്സാം റൈഫിൾസ് ജവാ ന്മാരെത്തിയാണ് കല്ലൂരിയെ പിടികൂടുന്നതും മുകളിൽനിന്നുള്ള നിർദ്ദേശപ്രകാരം കൊലപ്പെടുത്തുന്നതും.
അല്ലൂരി സീതാറാം രാജുവിന്റെ സ്മാരകം
ആന്ധ്രയിലെ ആസിഫാബാദിൽ നിരവധി ഗ്രാമീണ മേഖലകളിലെ ആദിവാസി സമൂഹത്തെ സംഘടിപ്പി ച്ചുകൊണ്ടാണ് കുമരം ഭീം തൻ്റെ പോരാട്ടം ആരംഭിച്ചത്. വനവും ,അതിലൂടെ ഒഴുകുന്ന നദികളും ആ ഭൂമിയും ആദിവാസികൾക്കവകാശപ്പെട്ടതാണെന്ന മുദ്രാവാക്യമുയർത്തിയാണ് ഭീം തൻ്റെ പ്രക്ഷോഭം തുടർന്നത്.
"മാവാ നത്തെ മാവാ രാജ് " അതായത് നമ്മുടെ രാജ്യം നമ്മുടെ മണ്ണ് നമ്മുടെ സർക്കാർ , ഇതായിരുന്നു അദ്ദേഹം ഗ്രാമീണർക്ക് നൽകിയ ഉദ്‌ബോധനം. പലതവണ ഒത്തുതീർപ്പിനു അധികാരികൾ ശ്രമിച്ചെങ്കിലും രക്തസാ ക്ഷിത്വം വരിക്കുംവരെ ഭീം ,ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം തുടരുകതന്നെ ചെയ്തു.
ആദിവാസി സമൂഹത്തെ സംഘടിപ്പിച്ചുകൊണ്ടു ബ്രിട്ടീഷ് സൈന്യത്തിനെതിരേ സധൈര്യം പോരാടിയ അല്ലൂരി സീതാറാം രാജുവിനെ അവർ 1924 മെയ് മാസം 7 ന് 27 മത്തെ വയസ്സിൽ വെടിവച്ചു കൊലപ്പെടു ത്തുകയായിരുന്നു. സമാനമായ രീതിയിൽ നിസാമിന്റെ സൈന്യം 7 മാസം നീണ്ട പോരാട്ടത്തിനൊടുവിൽ കുമരം ഭീമിനെ 1940 സെപ്റ്റംബർ ഒന്നിന് ഒരു നദിക്കരയിൽ നിന്നും പിടികൂടിയശേഷം വെടിവച്ചു കൊന്നു.
അജയ് ദേവ്ഗണും രാജമൗലിയും
ഈ രണ്ടു ധീര ധീരരക്തസാക്ഷികളും ഇന്നും ആദിവാസിമേഖലകളിൽ ദൈവതുല്യരാണ്. ഇവർ രണ്ടുപേരും ആത്മസുഹൃത്തുക്കളായിരുന്നു എന്ന കഥയാണ് 'ആര്‍ആര്‍ആര്‍' ലൂടെ രാജമൗലി പ്രേക്ഷകരോട് പറയുന്നത്.
എല്ലാം തികഞ്ഞ ഒരു പക്കാ സിനിമാക്കാരനായ രാജമൗലിയെ അഭിനന്ദിക്കാതെ തരമില്ല.ഒരു ബോളിവുഡ് ചിത്രത്തിനും നേടാനാകാത്ത ജനപിന്തുണയാണ് അദ്ദേഹത്തിൻറെ സിനിമകൾക്ക് ലഭിക്കുന്നത്.തൊട്ടതെല്ലാം പൊന്നാക്കുന്ന ഇദ്ദേഹം തെലുങ്കിലാണ് ചിത്രങ്ങളെടുക്കുന്നത്. പിന്നീടത് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെടുന്നു.