സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മുന്‍ഭാര്യ സുസന്നെ ഖാന്റെ പുതിയ ഹോട്ടല്‍ ഉദ്ഘാടത്തിന് കാമുകിക്കൊപ്പം എത്തിയ ഹൃതിക് റോഷന്‍റെ ചിത്രങ്ങളാണ്. ഗോവയില്‍ തുടങ്ങിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് സുസന്നെയുടെ കാമുകനായ അര്‍സ്‌ലാനും ഹൃതിക്കിന്റെ കാമുകി സബ ആസാദും എത്തിയിരുന്നു. ഇവര്‍ ഒന്നിച്ചുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
നടന്‍ അര്‍സ്‌ലാന്‍ ഗോണിയും സുസന്നെ ഖാനും ഒന്നിച്ചു വിമാനത്താവളത്തില്‍ നിന്നും ഇറങ്ങി വരുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സുസന്നെയും അര്‍സ്‌ലാനും വരുന്നതിനു തൊട്ടു പുറകെയാണ് ഹൃതിക്കും കാമുകി സബ ആസാദും എത്തിയത്.
ഹൃതിക് റോഷനും ഗായിക സബയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. പൊതുസ്ഥലങ്ങളില്‍ ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്.
അടുത്തിടെ ഹൃതിക്കിന്റെ കുടുംബത്തിനൊപ്പം അവധി ദിനം ആഘോഷിക്കുന്ന സബയുടെ ചിത്രങ്ങളും വൈറലായിരുന്നു. നടന്‍ അര്‍സ്‌ലാന്‍ ഗോണിയുമായി തന്റെ പ്രണയം സുസന്നെ നേരത്തേ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.