ആഘോഷങ്ങള്‍ ഇന്ത്യന്‍ സിനിമകളുടെ ഏറ്റവും വലിയ ബിസിനസ് സമയമായാണ് വിലയിരുത്തപ്പെടുന്നത്. സിനിമാപ്രേമികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി 'ഫെസ്റ്റിവല്‍' വാരാന്ത്യങ്ങള്‍ചലച്ചിത്ര റിലീസിനായി തിരഞ്ഞെടുക്കാറുണ്ട്.
ബോളിവുഡില്‍ ഷാരൂഖ് ഖാനും ആമിർ ഖാനും ദീപാവലി, ക്രിസ്മസ് റിലീസുകൾക്ക് പേരുകേട്ടവരാണെങ്കിലും, ഈദ് റിലീസിന്റെ കാര്യത്തിൽ സൽമാൻ ഖാനാണ് മുന്നില്‍. എന്നാല്‍ ഇത്തവണ ഈദിന് സല്‍മാന്‍ ചിത്രങ്ങള്‍ ഒന്നും റിലീസിന് ഇല്ലെന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഇന്ന് (ഏപ്രില്‍ 29) റിലീസ് ചെയ്യുന്ന അജയ് ദേവ്ഗണ്‍ ചിത്രമായ റണ്‍വേ 34ന്റെ ടീസര്‍ ഇന്‍സ്റ്റഗ്രാമിലൂടെ സല്‍മാന്‍ പുറത്തുവിട്ടിരുന്നു.
ഈദിന് അല്ലെങ്കില്‍ ഈദിന് മുന്നോടിയായി റിലീസ് ചെയ്യുന്ന പ്രധാന അന്യഭാഷചിത്രങ്ങള്‍:
ഹീറോപന്തി 2 - ടൈഗർ ഷ്രോഫ്, താര സുതാരിയ (ഏപ്രിൽ 29)
റൺവേ 34 - അജയ് ദേവ്ഗൺ, അമിതാഭ് ബച്ചൻ (ഏപ്രിൽ 29)
കാത്ത് വാകുല രണ്ടു കാതൽ - നയൻതാര, സാമന്ത (ഏപ്രിൽ 28)
ആചാര്യ - ചിരഞ്ജീവി (ഏപ്രിൽ 29)
ജയറാം, മീരാ ജാസ്മിന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ (ഏപ്രില്‍ 29), മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന സിബിഐ 5: ദ ബ്രെയിന്‍ എന്നിവയാണ് പ്രധാന മലയാള ചിത്രങ്ങള്‍.