നവാഗതനായ ടോണി സുകുമാര്‍ ചിത്രം 'ബൊണാമി' യുടെ ട്രെയിലർ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

കൊച്ചി: നവാഗതനായ ടോണി സുകുമാര്‍ സംവിധാനം ചെയ്യുന്ന 'ബൊണാമി' യുടെ ട്രെയിലർ പുറത്തിറങ്ങി. ഹോളിവുഡ് സംവിധായകനും നിർമാതാവുമായ സോഹൻ റോയ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത് .

കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ഇതിനോടകം നിരവധി ദേശീയ-രാജ്യാന്തര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കോയാസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സിൻസീർ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ജലി, സിദ്ധാര്‍ത്ഥ് എന്നീ ബാലതാരങ്ങളോടൊപ്പം വാക്കനാട് സുരേഷ്, ഷാജഹാന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.

രാജ്കുമാർ ഛായാഗ്രഹണവും, പ്രിൻസ് ഫിലിപ്പ് എഡിറ്റിംഗും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് രഘുപതി പൈ ആണ്. ശബ്ദ മിശ്രണം - ജി ഹരി, പശ്ചാത്തല സംഗീതം- ജിനു വിജയൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജയൻ നായർ. വിഷ്വൽ അനിമേഷൻ- സോബിൻ ജോസ്. പ്രൊഡക്ഷൻ കൺഡ്രോളർ- പ്രമോദ് പടിയത്ത്. ടെക് നിക്കൽ സപ്പോട്ട്- സിൻ്റോ ഡേവിഡ് (ലൈം മീഡിയ). കളറിസ്റ്റ്- മഹാദേവൻ. ഗാനരചന- വാക്കനാട് സുരേഷ്, പ്രദീഷ് ലാൽ. ഗായകർ- അനിൽ റാം, നാരായണി ഗോപൻ.ചന്ദ്രശേഖർ.

Advertisment