ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന "ഉടൽ' ടീസർ റിലീസ് ചെയ്‌തു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗാ കൃഷ്‌ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന "ഉടൽ' ചിത്രത്തിന്റെ ആദ്യ ടീസർ  റിലീസ് ചെയ്‌തു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം ചെയ്‌തിരിക്കുന്നത്. ഇന്ദ്രൻസിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവും ആണ് ഈ ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഗോകുലം മൂവീസിന്റെ യൂട്യൂബ് ചാനലിൽ പുറത്തു വന്ന ടീസർ, അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടേയും പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്.

Advertisment

മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്‌തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് സംഗീത സംവിധാനം. മെയ് ഇരുപതിന്‌ ആണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. സഹനിർമ്മാതാക്കൾ ആയി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവർ എത്തിയിരിക്കുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്‌ണ‌മൂര്‍ത്തി ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്‌ണ‌ർ. മെയ് 20ന് ശ്രീ ഗോകുലം മൂവീസ് 'ഉടൽ' തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും. പിആർഓ - ആതിര ദിൽജിത്ത്.

Advertisment