കെജിഎഫ് 2 ലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

കെജിഎഫ് 2 ലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. നായകനായ റോക്കി ഭായിയുടെ പ്രണയജീവിതം ദൃശ്യവത്കരിക്കുന്ന ഗാനമാണ് ഇത്. മെഹബൂബ എന്ന ഗാനത്തിന്‍റെ, മലയാളമുള്‍പ്പെടെ അഞ്ച് ഭാഷാപതിപ്പുകള്‍ പുറത്തെത്തിയിട്ടുണ്ട്. സുധാംശുവിന്‍റെ വരികള്‍ക്ക് രവി ബസ്‍രൂര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പാടിയിരിക്കുന്നത് അനന്യ ഭട്ട്.

Advertisment

ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 1000 കോടിക്ക് മുകളിലാണ്. ഹിന്ദി പതിപ്പും വന്‍ പ്രതികരണമാണ് നേടിയത്. ഇന്ത്യന്‍ കളക്ഷനില്‍ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് കെജിഎഫ് 2. 400 കോടിയിലേറെയാണ് കെജിഎഫ് 2ന്‍റെ ഹിന്ദി പതിപ്പ് ഇതുവരെ നേടിയിരിക്കുന്നത്.

ആമിര്‍ ഖാന്‍റെ ദംഗലിനെയാണ് ചിത്രം പിന്നിലാക്കിയിരിക്കുന്നത്. ദംഗലിന്‍റെ ലൈഫ് ടൈം ഇന്ത്യന്‍ ഗ്രോസ് ആണ് വെറും 21 ദിവസങ്ങള്‍ കൊണ്ട് കെജിഎഫ് 2 പിന്നിലാക്കിയത്. അതേസമയം ബോളിവുഡ് ചിത്രങ്ങളുടെ ഇന്ത്യന്‍ ഗ്രോസില്‍ ഒന്നാമത് ഇപ്പോഴും ബാഹുബലി 2 തന്നെയാണ്.

Advertisment