Advertisment

‘പിങ്ക് നോട്ട്’ ; ഇരട്ട സഹോദരിമാരായി നടി ഭാവന

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

വീണ്ടും സിനിമാലോകത്ത് സജീവമാകുകയാണ് നടി ഭാവന. കന്നഡ ചിത്രമായ ‘പിങ്ക് നോട്ടി’ലൂടെയാണ് ഭാവന പ്രേക്ഷകരിലേക്ക് എത്തുന്നത്. ജിഎൻ രുദ്രേഷ് ആണ് ചിത്രത്തിന്റെ സംവിധായകൻ. 2017-ൽ പുറത്തിറങ്ങിയ ‘ഹായ്’ എന്ന ചിത്രം സംവിധായാകൻ കൂടിയാണ് ഇദ്ദേഹം. ഇരട്ട സഹോദരിമാരുടെ കഥ പറയുന്ന ‘പിങ്ക് നോട്ട്’ ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

പിങ്ക് നോട്ടിൽ താൻ രണ്ട് വേഷങ്ങൾ അവതരിപ്പിക്കുമെന്ന് ഭാവന ഇതിനുമുമ്പ് തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. ഭാവന ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തിരക്കഥ ഇഷ്ടപെട്ടത് കൊണ്ടാണ് ചിത്രം ചെയ്യാൻ തീരുമാനിച്ചതെന്നും ഭാവന വ്യകത്മാക്കി.

മലയാളത്തിലെ പ്രശസ്ത സംഗീതജ്ഞൻ ജാസി ഗിഫ്റ്റാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്.

Advertisment