ജുറാസിക് വേള്‍ഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേള്‍ഡ് ഡൊമിനിയന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. 3D , IMAX 3D , 4DX & 2D എന്നിങ്ങനെ എത്തുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിലായാണ് ജൂണ്‍ 10 ന് പുറത്തിറങ്ങുന്നത്.
ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേൺ, സാം നീൽ, ജെഫ് ഗോൾഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെർമൻ, ജസ്റ്റിസ് സ്മിത്ത്, ഒമർ സൈ, ബി.ഡി. വോങ് തുടങ്ങിയവർ തന്നെയാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്. ജുറാസിക് വേൾഡ് ഒരുക്കിയ കോളിൻ ട്രെവറോ തന്നെയാണ് 'ജുറാസിക് വേൾഡ് ഡൊമിനിയൻ' സംവിധാനം ചെയ്യുന്നത്.
2018ൽ റിലീസ് ചെയ്ത ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം എന്ന ചിത്രത്തിന്റെ തുടർച്ചയായാണ് ഡൊമിനിയൻ പുറത്തുവരുന്നത്. കൃത്രിമമായി നിർമിച്ച ഡൈനോസേർസ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്താണ് ഫാളെൻ കിങ്ഡം അവസാനിക്കുന്നത്. തുടർന്നുള്ള സംഭവ വികാസങ്ങളാണ് ഡൊമിനിയൻ പറയുന്നത്.