ഫിലിം ഡസ്ക്
Updated On
New Update
Advertisment
അതിജീവനത്തിന്‍റെ കഥയുമായി ഭാവന വീണ്ടും മലയാളത്തില്‍. ഇത്തവണ മലയാള ഹ്രസ്വ ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്. പ്രതിസന്ധികള്‍ക്കെതിരായ പോരാട്ടം എന്ന പേരില്‍ പുറത്തിറങ്ങുന്ന സ്ത്രീപക്ഷ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.‘ദ സര്‍വൈവല്‍’ എന്നാണ് ചിത്രത്തിന്‍റെ പേര്. പോരാട്ടത്തിന്‍റെ പാതയില്‍ കൈകോര്‍ക്കാമെന്ന ആഹ്വാനത്തോടെയാണ് ഹ്രസ്വ ചിത്രത്തിന്‍റെ ടീസര്‍ അവസാനിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ എസ്.എന്‍.രജീഷ് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. മൈക്രോ ചെക്ക് ആണ് നിര്‍മാതാക്കള്‍.