/sathyam/media/post_attachments/DWoKbWh0Y8TlbWruVgyP.jpg)
സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃതാ സുരേഷും തമ്മിലുള്ള പ്രണയം സ്ഥിരീകരിച്ചതോടെ പ്രതികരണവുമായി നടനും അമൃതയുടെ മുന്‍ഭര്‍ത്താവുമായ ബാല. താന്‍ ഇപ്പോള്‍ നന്നായി ജീവിക്കുന്നുവെന്നും, അവരും നന്നായി ഇരിക്കട്ടെയെന്നും ബാല ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ഭാര്യ എലിസബത്തിനോടൊപ്പമുള്ള വീഡിയോയിലൂടെ പ്രതികരിച്ചു.
https://www.facebook.com/ActorBalaOfficial/videos/353416043446378
'ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടുള്ളു. ഇന്ന് രാവിലെ കുറച്ചുപേര്‍ വിളിക്കുന്നു. അതെന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാന്‍ ഇപ്പോള്‍ നന്നായി ജീവിക്കുന്നു. അവര്‍ അങ്ങനെ പോകുകയാണെങ്കില്‍ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായം പറയാന്‍ അവകാശമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാന്‍ പ്രാര്‍ഥിക്കാം.' ബാല വീഡിയോയില്‍ പറയുന്നു