/sathyam/media/post_attachments/KQHqc71hwKA5RUkFcV1i.jpg)
പ്രശസ്ത തെന്നിന്ത്യൻ നടി സുനൈനയെ നായികയാക്കി സംവിധായകൻ ഡോമിൻ ഡിസിൽവ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രമാണ് 'റെജീന'. സതീഷ് നായരാണ് 'റെജീന'യുടെ നിർമ്മാതാവും സംഗീത സവിധായകനും. പ്രശസ്ത സംവിധായകരായ ആഷിഖ് അബുവും, വെങ്കട് പ്രഭുവും ചേർന്ന് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഒരു സ്റ്റൈലിഷ് ത്രില്ലർ ചിത്രമത്രെ 'റെജീന'.
യെല്ലോ ബിയർ പ്രൊഡക്ഷൻ എൽ എൽ പി യുടെ ബാനറിൽ നിർമ്മിക്കുന്ന ' റെജീന 'ക്ക് വേണ്ടി മലയാളത്തിൽ ഹരി നാരായണൻ രചിച്ച് സതീഷ് നായർ സംഗീതം നൽകിയ ഗാനങ്ങൾ രമ്യാ നമ്പീശൻ, വൈക്കം വിജലക്ഷ്മി എന്നിവരാണ് ആലപിച്ചത്. ക്രൈം ത്രില്ലറായ ' റെജീന 'യെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും അണിയറക്കാർ അറിയിച്ചു.