നടന്‍ ദിലീപിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബായ്: നടന്‍ ദിലീപിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. പത്ത് വ‌ര്‍ഷം കാലാവധിയുള‌ളതാണ് ദുബായ് സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡന്‍ വിസ.

Advertisment

മോഹന്‍ലാലിനും മമ്മൂട്ടിയ്‌ക്കും തുടര്‍ന്ന് മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പ്രണവ് മോഹന്‍ലാല്‍,​ ദുല്‍ഖര്‍ സല്‍മാന്‍,​ പൃഥ്വിരാജ്,​ ടൊവിനോ തോമസ്,​ ആസിഫ് അലി,​സുരാജ് വെഞ്ഞാറമ്മൂട്,​ ഗായിക കെ.എസ് ചിത്ര,​ നടിമാരായ മീന,​ ശ്വേത മേനോന്‍,​ മീര ജാസ്‌മിന്‍,​ നൈല ഉഷ,​ മിഥുന്‍ രമേശ് എന്നിവരും ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ആദര സൂചകമായി യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കാറുണ്ട്. രാജ്യത്ത് സ്‌പോണ്‍സറുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും ഗോള്‍‌ഡന്‍ വിസ ലഭിക്കുന്നവര്‍ക്ക് സാധിക്കും. പത്ത് വര്‍ഷം കാലാവധി കഴിഞ്ഞാല്‍ തനിയെ പുതുക്കാനാകും.

Advertisment