സാജു നവോദയ നായകനാവുന്ന 'ആരോട് പറയാൻ ആരു കേൾക്കാൻ' റിലീസിന് ഒരുങ്ങി ; ചിത്രം ആഗസ്റ്റ് 15ന് ഒടിടി റിലീസ് ചെയ്യും

author-image
ജൂലി
Updated On
New Update

publive-image

സാജു നവോദയ(പാഷാണം ഷാജി),രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി ഹൈ ഹോപ്സ് ഫിലിം ഫാക്ടറി നിർമ്മിച്ച് സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് 'ആരോട് പറയാൻ ആരു കേൾക്കാൻ'. ചിത്രം ആഗസ്റ്റ് 15ന് ഹൈ ഹോപ്സ് എൻ്റർടെയിമെൻ്റസ് ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ കഥ ബിന്ദു എൻ കെ പയ്യന്നൂർ ആണ്. തിരക്കഥ സംഭാഷണം സലേഷ് ശങ്കർ എങ്ങണ്ടിയൂർ ആണ്.

Advertisment

publive-image

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിജോ ഭാവചിത്രയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചാവക്കാടൻ ഫിലിംസ് , ആശ കെ നായർ, പ്രൊജക്റ്റ് ഡിസൈൻ : ബോണി അസ്സനാർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് റൂബി, അസോസിയേറ്റ്: വിഷ്ണു വിജയ് റൂബി, രാമപ്രസാദ്, പ്രൊഡക്ഷൻ ഡിസൈനെർ: ഷജീർ അഴീക്കോട്‌, സ്റ്റിൽസ്: പ്രശാന്ത് ഐ മീഡിയ, മാർക്കറ്റിംഗ് : താസ ഡ്രീം ക്രീയേഷൻസ്,പി ആർ ഒ: പി ശിവപ്രസാദ്.

Advertisment