"ഓഗസ്റ്റ് 27" ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു

author-image
ജൂലി
Updated On
New Update

publive-image

പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോ അജിത് രവി പെഗാസസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓഗസ്റ്റ് 27. ത്രില്ല൪ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ഓഡിയോ ലോഞ്ചിംഗ് ഓഗസ്റ്റ് ഒന്നിന് കൊച്ചിയിലെ ലെ മെറിഡിയനിൽ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ഗോകുലം ഗോപാല൯ നി൪വ്വഹിച്ചു. ചലച്ചിത്ര-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisment

കുമ്പളത്ത് പദ്മകുമാറാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത്. സബിൻ. കെ.കെ , പി . അയ്യപ്പദാസ് എന്നിവരാണ് സഹസംവിധായകർ . കൃഷ്ണ പി എസ് ഛായാഗ്രഹണവും അഖിൽ വിജയ് , സാം ശിവ എന്നിവർ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ വരികൾ ആലപിച്ചിരിക്കുന്നത് വിധുപ്രതാപ് നസീർ മിന്നലൈ എന്നിവരാണ്. ജബ്ബാർ മതിലകം, ജിതിൻ മലയിൻകീഴ് എന്നിവരാണ് പ്രൊഡക്ഷൻ കോൺട്രോലിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. പി . ശിവപ്രസാദാണ് ചിത്രത്തിന്റെ പി ആർ ഒ.

Advertisment