എംടി- പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രം ഓളവും തീരവും; 1960ല്‍ പുറത്തെത്തിയ ചിത്രത്തിന്റെ റീമേക്ക്

author-image
മൂവി ഡസ്ക്
Updated On
New Update

എംടി- പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഓളവും തീരവും. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്‍പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജി ചിത്രത്തിലെ ഒരു ഭാഗമാണ് ഈ ലഘു ചിത്രം. ആന്തോളജിയിലെ മറ്റു ചിത്രങ്ങള്‍ എംടിയുടെ കഥകളുടെ ചലച്ചിത്രാവിഷ്കാരങ്ങളാണെങ്കില്‍ ഓളവും തീരവും എംടിയുടെ തിരക്കഥയില്‍ ഇതേ പേരില്‍ മുന്‍പ് എത്തിയ ചിത്രത്തിന്‍റെ റീമേക്ക് ആണ്.

Advertisment

publive-image

എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത് 1960ല്‍ പുറത്തെത്തിയ ചിത്രമാണ് റീമേക്ക് ചെയ്യപ്പെടുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഡബ്ബിംഗ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദുര്‍ഗ കൃഷ്ണയാണ് ഈ അപ്ഡേഷന്‍ അറിയിച്ചിരിക്കുന്നത്.

സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സന്തോഷ് ശിവനാണ്. അതേസമയം ഈ ആന്തോളജിയില്‍ മറ്റൊരു ചിത്രവും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നുണ്ട്. 'ശിലാലിഖിതം' എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഇത്. ബിജു മേനോന്‍ ആണ് ഇതിലെ നായകന്‍. എംടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‍കാരമായ ആന്തോളജിയില്‍ മറ്റ് പ്രമുഖ സംവിധായകരും അണിനിരക്കുന്നുണ്ട്. സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവര്‍ക്കൊപ്പം എംടിയുടെ മകള്‍ അശ്വതിയും ഒരു ചിത്രം ഒരുക്കുന്നുണ്ട്.

Advertisment