Advertisment

ഗൾഫിൽ പ്രേക്ഷകർ ഏറ്റെടുത്ത് 'ടു മെൻ'; നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു...

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

രണ്ടാം വാരത്തിൽ ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്ത 'ടു മെൻ' എന്ന ചിത്രത്തിന് വൻ സ്വീകാര്യത. പ്രവാസ ഭൂമിയിൽ നിന്നുകൊണ്ട് ത്രില്ലർ സ്വഭാവത്തിൽ ഉള്ള കഥ പറഞ്ഞ ചിത്രം എല്ലാത്തരം പ്രേക്ഷർക്കും രസിക്കുന്നുണ്ട്. നിരവധി ഹൗസ്ഫുൾ ഷോകൾ ചിത്രത്തിന് യുഎഇ, ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ലഭിച്ചു. പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രതേക ഷോകളും സംഘടിപ്പിച്ചു.

ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച് കെ.സതീഷ് സംവിധാനം ചെയ്ത 'ടു മെൻ' കേരളത്തിൽ രണ്ടാം വാരം പ്രദർശിപ്പിക്കുന്നുണ്ട്. ട്രെയിലർ റിലീസായി.

പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാൾ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുന്ന സിനിമയാണ് 'ടു മെൻ'. എംഎ നിഷാദും ഇർഷാദ് അലിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

publive-image

മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വരുന്നത്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.

മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു.

എഡിറ്റിംഗ് വി സാജന്‍. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍. ഡ്രീം ബിഗ് ഫിലിംസാണ് വിതര പങ്കാളികള്‍. പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്: കണ്ടന്റ് ഫാക്ടറി.

Advertisment