അമല പോളിന്റെ ഗംഭീര പ്രകടനവുമായി ത്രില്ലെർ ചിത്രം കടാവർ ട്രെൻഡിങ് ലിസ്റ്റിൽ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ അമലാ പോൾ ചിത്രം കടാവർ ഹോട്ട്സ്റ്റാറിൽ റിലീസായി. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഫോറൻസിക് സെക്ഷനിൽ ഇത്രയും ഡീറ്റൈലിംഗ് ആയി മാറിയ ഒരു ഇന്ത്യൻ സിനിമ. കടാവറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഏറെ ശ്രെദ്ധിക്കപ്പെടുന്നു. മലയാളിയായ സംഗീത സംവിധായകൻ രഞ്ജിൻ രാജ് ആണ് കടാവറിലെ സംഗീതത്തിന് പിന്നിൽ.

അഭിലാഷ് പിള്ളയും രഞ്ജിൻ രാജും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കടാവർ. പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന കടാവറിന്റെ സംവിധാനം അനൂപ് എസ് പണിക്കർ ആണ്. മൂന്ന് മലയാളികൾ ഒന്നിച്ച ഈ ചിത്രം അഞ്ചു ഭാഷകളിലായാണ് സ്ട്രീം ചെയ്യുന്നത്.

ഫോറൻസിക് ത്രില്ലര്‍ വിഭാഗത്തിൽ എത്തിയ കടാവറിൽ ചീഫ് പോലീസ് സർജന്റെ വേഷത്തിലാണ് അമല പോൾ. ഇതുവരെ കേട്ട് പരിചയമില്ലാത്ത ഫോറൻസിക് സെക്ഷന്റെ അകക്കാമ്പുകളിലേക്കു ചിത്രം സഞ്ചരിക്കുന്നു. ഡോ. ഭദ്ര എന്നാണ് അമല പോളിന്റെ കഥാപാത്രത്തിന്റെ പേര്.

publive-image

യഥാര്‍ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ചിത്രമാണ് കടാവർ. ക്യാമറ അരവിന്ദ് സിംഗ്, എഡിറ്റിംഗ് സാൻ ലോകേഷ് - ആക്ഷൻ വിക്കി (രാക്ഷസൻ മൂവി). അമലാപോളിനൊപ്പം ഹരീഷ് ഉത്തമൻ, അതുല്യ രവി, അരുൾ അദിത്ത്, മുനിഷ് കാന്ത്, റീഥ്വിക, വിനോദ് ഇമ്പരാജ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

അമല പോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമല പോൾ തന്നെയാണ് കടാവർ നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അന്നീസ് പോള്‍, തന്‍സീര്‍ സലാം എന്നിവരാണ് സഹനിര്‍മ്മാതാക്കൾ.ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന ചിത്രം ഇപ്പോൾ ട്രെൻഡിങ്ങിൽ ആണ്. പി ആർ ഓ : പ്രതീഷ് ശേഖർ.

Advertisment