ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന് പുതിയ ഭാരവാഹികള്‍;‍ എൻ.എം ബാദുഷ പ്രസിഡൻ്റ്, ഷിബു ജി സുശീലൻ ജനറല്‍ സെക്രട്ടറി

author-image
ജൂലി
Updated On
New Update

publive-image

കൊച്ചി : മലയാള സിനിമയിലെ നിർമ്മാണ നിർവാഹകരുടെ സംഘടനയായ ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഒൻപത് വർഷകാലമായി പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്നിട്ട്. എൻ.എം.ബാദുഷയാണ് പ്രസിഡന്റ്. ജനറൽ സെക്രട്ടറിയായി ഷിബു ജി സുശീലനും (ഷിബു കുറ്റിമൂട്), ട്രഷറർ സ്ഥാനത്തേക്ക് അനിൽ മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു.

Advertisment

എൽദോ സെൽവരാജ്, സിദ്ധു പനയ്ക്കൽ വൈസ് പ്രസിഡന്റന്മാർ. ഹാരിസ് ദേശം, ഷാജി പട്ടിക്കര സെക്രട്ടറിമാർ. എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ: ഗിരീഷ് കൊടുങ്ങല്ലൂർ, സഞ്ജയ് പടിയൂർ, ജിത്ത് പീരപ്പൻകോട്, ഷാഫി ചെമ്മാട്, ജെ.പി.മണക്കാട്, വിനോദ് പരവൂർ, ശ്യാം തൃപ്പൂണിത്തുറ, നോബിൾ ജേക്കബ്, മനോജ് കാരന്തൂർ, സുധൻ പേരൂർക്കട എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായ പുതിയ കമ്മിറ്റി അധികാരത്തിൽ വന്നു.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിലെ എല്ലാ അംഗങ്ങളുടെയും പരിപൂർണ്ണ പിന്തുണയോടെ സംഘടനയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് പ്രസിഡന്റ് എൻ എം ബാദുഷയും, ജനറൽ സെക്രട്ടറി ഷിബു ജി സുശീലനും സംയുക്തമായി പറഞ്ഞു.

Advertisment