അരവിന്ദ് സ്വാമി - കുഞ്ചാക്കോ ബോബൻ ചിത്രം 'ഒറ്റി'ലെ വീഡിയോ ഗാനം അണിയറക്കാർ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

അരവിന്ദ് സ്വാമിക്കൊപ്പം കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒറ്റ്. മലയാളത്തിലും തമിഴിലുമായി ഒരേസമയം നിർമ്മിക്കപ്പെട്ടിരിക്കുന്ന ചിത്രത്തിൻറെ തമിഴ് ടൈറ്റിൽ രണ്ടകം എന്നാണ്. വൻ വിജയം നേടിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനു ശേഷം ചാക്കോച്ചൻറേതായി പുറത്തെത്തുന്ന ചിത്രം കൂടിയാണ് ഇത്. തിരുവോണ നാളായ സെപ്റ്റംബർ 8 ന് തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാർ പുറത്തുവിട്ടു.

Advertisment

ഓരോ നഗരവും എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. എ എച്ച് കാഷിഫ് സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കർ ആണ്. സെപ്റ്റംബർ 2 ന് തിയറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം റിലീസ് എട്ടിലേക്ക് നീട്ടുകയായിരുന്നു. തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങൾ മൂലമാണ് തീയതി മാറ്റുന്നതെന്ന് അണിയറക്കാർ അറിയിച്ചിരുന്നു.

Advertisment