ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന "ഐഡി "യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

author-image
ജൂലി
Updated On
New Update

publive-image

എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ്‌ കുട്ടി നിർമ്മിച്ച് നവാഗതനായ അരുൺ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഐ ഡി യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. യുവ നടന്മാരിൽ മുൻനിരയിലുള്ള ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിലെ നായകൻ. കൂടാതെ ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളളാവുന്നു. ഓർഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നതും, കൂടാതെ മാമാങ്കം പോലെയുള്ള വലിയ ചിത്രങ്ങളിൽ സഹസംവിധായകനായ കെ.ജെ വിനയനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ ആവുന്നത്.

Advertisment

എസ്സ ഗ്രൂപ്പ്‌ കേരളത്തിലെ പ്രശസ്തമായ ഒരു ബിസിനസ്‌ സംരംഭകരാണ്. നിലവിൽ ഹോട്ടലുകൾ, റിസോർട്സ്, സർവീസ് സ്റ്റേഷൻസ്, ഫുട്ബോൾ ടീം, എക്സ്പോർട്ട് ബിസിനസ്‌ എന്നിവയിൽ മുഖ്യധാരയിൽ നിൽക്കുന്ന എസ്സ ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ സിനിമയിലേക്കുള്ള പുതിയ കാൽവെപ്പാണ് 'എസ്സ എന്റർടൈൻമെന്റ്സ്' എന്ന പേരിൽ ഇപ്പോൾ ഈ ചിത്രം നിർമ്മിച്ചു കൊണ്ട് സാധ്യമാവുന്നത്. വരും മാസങ്ങളിൽ ഒട്ടനവധി ചിത്രങ്ങളുടെ നിർമ്മാണത്തിന്റെ പണിപ്പുരയിലുമാണ്. സംവിധായകനായ അരുൺ ശിവവിലാസം സിനിമാ രംഗത്ത് നവാഗതനാണെങ്കിലും സംവിധാനത്തോടും എഴുത്തിനോടും താല്പര്യമുള്ള വ്യക്തി കൂടിയാണ്.

ധ്യാൻ ശ്രീനിവാസനെ കൂടാതെ കലാഭവൻ ഷാജോൺ ജോണി ആന്റണി, ശാലു റഹിം, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ദിവ്യ പിള്ള, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയ താരനിര ഐഡി എന്ന ചിത്രത്തിൽ അണിനിരക്കുന്നു.

പ്രൊജക്റ്റ്‌ ഡിസൈനർ: നിധിൻ പ്രേമൻ, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, മ്യൂസിക്‌: നിഹാൽ സാദിഖ്, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ആർട്ട്‌: നിമേഷ് എം തണ്ടൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മുഹമ്മദ്‌ സുഹൈൽ പി പി, എഡിറ്റർ: റിയാസ് കെ ബദർ, വരികൾ: അജീഷ് ദാസൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്ട്യും: രാംദാസ്, സ്റ്റിൽസ്: റീചാർഡ് ആന്റണി, ഡിസൈൻ: നിബിൻ പ്രേം, പി.ആർ.ഒ: പി ശിവപ്രസാദ്. എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

Advertisment