ധ്യാൻ ശ്രീനിവാസൻ്റെ "ഐഡി "; പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

author-image
ജൂലി
Updated On
New Update

publive-image

എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ്‌ കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അരുൺ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു.'ദി ഫേക്ക്' എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ത്രിലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനെ കൂടാതെ കലാഭവൻ ഷാജോൺ, ജോണി ആൻ്റണി, ഷാലു റഹീം, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ഷഫീഖ്, ഹരീഷ് കുമാർ, സ്മിജു സിജോ, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

Advertisment

publive-image

ഓർഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. കൂടാതെ മാമാങ്കം പോലെയുള്ള വലിയ ചിത്രങ്ങളിൽ സഹസംവിധായകനായ കെ.ജെ വിനയനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ ആവുന്നത്.

publive-image

പ്രൊജക്റ്റ്‌ ഡിസൈനർ: നിധിൻ പ്രേമൻ, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, മ്യൂസിക്‌: നിഹാൽ സാദിഖ്, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ആർട്ട്‌: വേലു വാഴയൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മുഹമ്മദ്‌ സുഹൈൽ പി പി, എഡിറ്റർ: റിയാസ് കെ ബദർ, വരികൾ: അജീഷ് ദാസൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്ട്യും: രാംദാസ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: റീചാർഡ് ആന്റണി, ഡിസൈൻ: ജിസ്സൻ പോൾ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

publive-image

Advertisment