വിവാഹ വാര്‍ഷിക ദിനത്തിന്റെ സന്തോഷം പങ്കുവച്ച് നടി ആശ ശരത്ത്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

വിവാഹ വാര്‍ഷിക ദിനത്തിന്റെ സന്തോഷം പങ്കുവച്ച് നടി ആശ ശരത്ത്. ഭര്‍ത്താവ് ടി വി ശരത്തുമൊത്ത് സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ നിന്നുള്ള ചിത്രവും ആശ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലും സുഖദു:ഖങ്ങളിലും ഒരുമിച്ച് നിന്നവരാണ് തങ്ങളെന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Advertisment

ജീവിതം ഒരു ആഘോഷമാണ്. സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ എന്റെ പ്രിയപ്പെട്ടയാളുമൊത്ത് 29-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ ഞങ്ങള്‍ കടന്നുപോയി. സന്തോഷത്തിലും ദു:ഖത്തിലും ആനന്ദത്തിലും വേദനയിലുമൊക്കെ പരസ്പരം മനസിലാക്കി താങ്ങായി നിന്നു. എല്ലാ സമയത്തും ഞങ്ങളെ പിന്തുണച്ച സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പ്രത്യേക നന്ദിയും സ്‌നേഹവും, എന്നാണ് ആശ ശരത്തിന്റെ കുറിപ്പ്.

Advertisment