/sathyam/media/post_attachments/Ry16XQy0bUOXw34o7TM2.jpg)
മലയാളത്തിലെ ഏറ്റവും തിരക്കേറിയ നിർമ്മാതാവായി മാറിയ ഉഴവൂർ സ്വദേശി ലിസ്റ്റിൻ സ്റ്റീഫന്റെ പാത പിൻതുടർന്ന് ഉഴവൂരിൽ നിന്ന് പുതിയ ഒരു പ്രൊഡ്യൂസർ കൂടി സിനിമാ നിർമ്മാണ രംഗത്തേക്ക്. റെയ്സൺ തോമസ് കല്ലടയിൽ ആണ് റോബിൻ റീൽസിന്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമാ സംരംഭമായ "ഭഗവാൻ ദാസന്റെ രാമരാജ്യം" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററർ ദിലിപ്, നവ്യാ നായർ, ഉണ്ണി മുകുന്ദൻ അടക്കമുള്ള നിരവധി പ്രമുഖ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്തു.
ഒരു ഗ്രാമത്തിലെ ഉത്സവവും ബാലെയും ഒക്കെയായി ഉണ്ടാവുന്ന സംഭവങ്ങളെ ആദ്യമദ്ധ്യാന്തം ഒരു ഫുൾ പൊളിറ്റിക്കൽ സെറ്റയർ ത്രില്ലറാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ അവസാനം ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.
നവാഗതനായ റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂർ നിർവ്വഹിച്ചിരിക്കുന്നു. റ്റി.ജി. രവി, ഇർഷാദ്, മണികണ്ഠൻ പട്ടാമ്പി, അക്ഷയ് രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, വിനോദ് തോമസ്, നിയാസ് ബക്കർ, കുമാർ സുനിൽ, മാസ്റ്റർ വസിഷ്ഠ്, പരപ്പു, നന്ദന, റോഷ്ന, സ്റ്റീഫൻ ചെട്ടിക്കൻ, പട്ടാമ്പി ചന്ദ്രൻ, സായ് നായർ. മൃദുല മേനോൻ, അഫ്സൽ കെ. അസീസ്, ഹരികൃഷ്ണൻ ഷാരു, രാജീവ് പിള്ളത്ത്, മെയ്ബി, പൊന്നു കുളപ്പള്ളി, അലി മാർവ്വൽ, ജേക്കബ് പെരുമ്പേൽ, സന്തോഷ് പുത്തൻ, ഭാസ്ക്കർ അരവിന്ദ്, ദിലീപ് മോഹൻ, സന്തോഷ് റാം, സത്യൻ വി.കെ., തുടങ്ങി നീണ്ട താരനിര ചിത്രത്തിന്റെ ഭാഗമാണ്. ഫെബിൻ സിദ്ധാർത്ഥ് കഥാ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു, എഡിറ്റിംഗ് കെ. ആർ. മിഥുൻ, അസോസിയേറ്റ് ഡയറക്ടർ വിശാൽ വിശ്വനാഥ്, കോസ്റ്റ്യൂം ഫെമിന ജബാർ, മെയ്ക്കപ്പ് നരസിംഹ സ്വാമി, സ്റ്റണ്ട് വിൻവീര, ആർട്ട് സജി കോടനാട്, പ്രൊഡക്ഷൻ മാനേജർ പ്രസാദ് രാമൻ, ഗാന രചന ജിജോയ് ജോർജ്, ഗണേഷ് മലയത്ത്, സംഗീതം വിഷ്ണു ശിവശങ്കർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us