സജീവ് വ്യാസ; തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ...

author-image
മനോജ്‌ നായര്‍
Updated On
New Update

publive-image

ഒരു സിനിമ ചെയ്യുക എന്ന വലിയ ആഗ്രഹവുമായി സിനിമയെന്ന കലയുടെ വിവിധ വഴികളിലൂടെ വർഷങ്ങൾ സഞ്ചരിച്ച്, ഒടുവിൽ 2018 ജൂൺ 29 ന് കേരളത്തിലേയും കേരളത്തിന് പുറത്തേയും വലിയ സ്ക്രീനുകളിൽ ' ഒന്നുമറിയാതെ' എന്ന അദ്ദേഹത്തിന്റെ ആദ്യ സിനിമ പിറവി കൊണ്ടു. നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിയെടുത്തു ഒന്നുമറിയാതെ എന്ന സിനിമ. മാധ്യങ്ങൾ എഴുതി, തിരുവനതപുരത്ത് നിന്ന് ഒരു സംവിധായകൻ കൂടി, സജീവ് വ്യാസ.

Advertisment

കണ്ടവരൊക്കെ നല്ല സിനിമ, റിയലിസ്റ്റിക് സിനിമ എന്നൊക്കെ പ്രശംസിക്കപ്പെട്ട ഈ സിനിമ അധികം അറിയപ്പെടാതെ പോയത് ഒരു പക്ഷേ വലിയ താരനിരകൾ ഇല്ലാതിരുന്നതു കൊണ്ടാവാം. രസ്ന എന്റർടെയിൻമെന്റിന്റെ ബാനറിൽ തീർത്തും പുതുമുഖങ്ങളെ മാത്രം ഉൾക്കൊള്ളിച്ച് റിയലിസ്റ്റിക് ഡയലോഗ് പ്രസന്റേഷനിലൂടെ, വളരെ കുറഞ്ഞ മുതൽ മുടക്കിൽ ചിത്രീകരിച്ച ആനുകാലിക പ്രാധാന്യമുള്ള സിനിമയായിരുന്നു 'ഒന്നുമറിയാതെ'.

മികച്ച ചിത്രം, മികച്ച നവാഗത സംവിധായകൻ, മികച്ച പുതുമുഖ നടൻ, മികച്ച സംഗീത സംവിധായകൻ തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് ഈ ചിത്രം നേടിയത്. മുംബെ മലയാളിയായ അൻസർ എന്ന നടനാണ് സിനിമയിലെ സുകു എന്ന പ്രധാന കഥാപാത്രത്തെ അവിസ്മരണിയമാക്കി പ്രശംസകൾ നേടിയത്. റഫീക് അഹമ്മദ് രചിച്ച്, കിളിമാനൂർ രാമവർമ്മ സംഗീത സംവിധാനം നിർവ്വഹിച്ച് അദ്ദേഹം തന്നെ ആലപിച്ച " നേരം മങ്ങാറായ് വെയിൽ നാളം മായുന്നു" എന്ന മനോഹര ഗാനം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മുഴുങ്ങുന്നതിൽ അത്ഭുതപ്പെടാനില്ല.

ചലച്ചിത്ര സംവിധായകനെന്നതിലുപരി ചിത്രകാരനും ഫോട്ടോഗ്രാഫറും നല്ലൊരു എഡിറ്ററും കൂടിയാണ് സജീവ് വ്യാസ. സിനിമയിലേയ്ക്കുള്ള തുടക്ക വഴികളിൽ പല സംവിധായകരും ക്യാമറാമൻ മാരും കൂടെ കൂട്ടാൻ തയ്യാറായപ്പോഴും സാഹചര്യങ്ങൾ അദ്ദേഹത്തിന്റെ അത്തരം ആഗ്രഹങ്ങൾക്ക് തടസ്സമായി. അത് അദ്ദേഹത്തെ മറ്റൊരു തീരുമാനത്തിലേയ്ക്ക് എത്തിച്ചു.

വെറുമൊരു സിനിമാക്കാനാവുകയല്ല, സിനിമയുടെ എല്ലാ വശങ്ങളും പഠിക്കുക എന്നതായിരുന്നു ആ തീരുമാനം. ഇങ്ങനെയൊരു തീരുമാനം അദ്ദേഹത്തെ കൊണ്ടെത്തിച്ചത്,
ഒരു സിനിമയുടെ എല്ലാമെല്ലാമായ, സിനിമയെ ഇന്നും പൂർണ്ണതയിൽ എത്തിക്കുന്ന പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോക്കുള്ളിലേയ്ക്കാണ്.

publive-image

ആനിമേഷൻ കോഴ്സ് പൂർത്തിയാക്കി, ചെന്നെ പ്രസാദ് സ്റ്റുഡിയോയിൽ വിഷ്യൽ ഇഫക്ട്സ് ആർട്ടിസ്റ്റായി. പിന്നീട് ഇന്ത്യയിലെ പ്രമുഖ സിനിമാ പോസ്റ്റ് പ്രൊഡക്ഷൻ കമ്പനികളിലൊക്കെയായി ഏകദേശം 12 വർഷത്തോളം പ്രവർത്തിച്ച്, സിനിമ എന്ന അടങ്ങാത്ത ആവേശത്തെ അടുത്തറിഞ്ഞു സജീവ് വ്യാസ എന്ന സംവിധായകൻ.

2006 മുതൽ 2015 വരെ ഇന്ത്യയിയിൽ പുറത്തിറങ്ങിയ നിരവധി വിവിധ ഭാഷ ചിത്രങ്ങളുടേയും വിഷ്വൽ ഇഫട്സ് ആർട്ടിസ്റ്റുകളിൽ ഒരാളായിരുന്നു സജീവ് വ്യാസ. യന്തിരൻ, വിണ്ണെതാണ്ടി വരുവായാ, പഴശിരാജ, അങ്ങാടി തെരുവ്, അതിശയൻ, പോക്രി, സത്യം, മഗദീരാ, നടുനീശി നായ്കൾ, മങ്കാത്ത, തൊടാ പ്യാർ തോടാ മാജിക്, ദി കൈറ്റ് സ് തുടങ്ങിയവ അതിൽ ചിലത് മാത്രം.

publive-image

രണ്ടാമത്തെ ചിത്രമായ കുത്സിത കുമാരന്റെ ചിത്രീകരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി ചിത്രം ഷൂട്ട് തുടങ്ങാനിരിക്കുമ്പോഴായിരുന്നു കോവിഡ് എന്ന മഹാമാരിയുടെ വരവ്. പൂർണ്ണമായും ഔട്ട് ഡോർ ഷൂട്ട് ചെയ്യേണ്ടിയിരുന്ന ആ സിനിമ തൽക്കാലത്തേയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.

ആദ്യ കോവിഡിന്റെ തീഷ്ണതയൊക്കെ കുറഞ്ഞു വന്നു കൊണ്ടിരുന്ന സമത്ത് പൂർണ്ണമായും ഇൻഡോറിൽ ചിത്രീകരിക്കുന്ന ഒരു സിനിമ പ്ലാൻ ചെയ്യുകയും വെറും ഏഴ് ദിവസം കൊണ്ട് ഒന്നര മണിക്കൂർ ദൈർഘ്യ ഒരു സിനിമ ചിത്രീകരിക്കുകയും ചെയ്തു. 'ഇലകൾ പറഞ്ഞ കഥ' എന്ന് പേരിട്ടിട്ടുള്ള ആ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുയാണ്.

സംവിധാസംവിധാനത്തിന് പുറമേ അഭിനയത്തിലും മികവു കാട്ടി സജീവ് വ്യാസ എന്ന പ്രതിഭ. സുരേഷ് തിരുവല്ലയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ നാളേയ്ക്കായി എന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, മധുപാൽ തുടങ്ങിയവരോടൊപ്പം ലോറൻസ് ഡിസൂസ എന്ന ഒരു പ്രധാന കാലാപത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അഭിനയത്തിലേയ്ക്ക് അദ്ദേഹം കടന്നത്.

publive-image

വലിയൊരു കൊമേഴ്സിൽ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ വർക്കുമായിരിക്കുമ്പോഴാണ് അടുത്ത സുഹൃത്തായ ജയകുമാർ എക്സൽ ഒരു കുഞ്ഞ് സിനിമയുടെ സബ്ജടുമായി സജീവ് വ്യാസയെ സമീപിക്കുന്നത്.

ഫീച്ചർ ഫിലിം മാത്രം ചെയ്തു കൊണ്ടിരിക്കുന്ന സജീവ് വ്യാസ, സൗഹൃദങ്ങളെ അങ്ങേയറ്റം ഇഷ്ടപ്പെടുകയും സ്നേഹിക്കയും ചെയ്യുന്ന ഒരാളായത് കൊണ്ട് തന്നയാവണം ആ ആവശ്യം അംഗീകരിക്കുകയും 'ഒറാങ്ങുട്ടാൻ ' എന്ന ഷോർട്ട് ഫിലിം ചിത്രീകരിക്കുകയും ചെയ്തു.

തിരുവനന്തപുരം പോത്തൻകോട് പ്രദേശത്ത് ആക്രി പെറുക്കി ഉപജീവനം നടത്തുന്ന ഷാജി എന്ന സാദാരണക്കാരനെ നായകനാക്കി ചിത്രീകരിച്ച 'ഒറാങ്ങുട്ടൻ ' സിനിമ വളരെയധികം പ്രേക്ഷക പ്രശംസ നേടുകയും, കാൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനും മികച്ച നടനുമുള്ള നോമിനേഷൻ ഉൾപ്പടെ നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും ഇതിനോടകം നേടിക്കഴിഞ്ഞു.

ഈ ചിത്രത്തിന്റെ വിജയം ഉടൻ തന്നെ മറ്റൊരു ഷോർട്ട് ഫിലിം കൂടി ചിത്രീകരിക്കുവാൻ കാരണമായി. പ്രശസ്ത ചലച്ചിത്ര താരം സീമാ ജി.നായരും ഷക്കീർ വർക്കലയും, കൊല്ലം ഷാ യും പ്രധാന കഥാപാത്രങ്ങളായി അഭിനനയിച്ച 'ശംഭുവിന്റെ ഉത്സവങ്ങൾ' ആയിരുന്നു
24 മിനിട്ട് ദൈർഘ്യമുള്ള ആ ചിത്രം.

publive-image

അന്തരിച്ച പ്രശ്സ്ത നടൻ ശ്രീ. നെടുമുടി വേണുവിന്റെ പേരിൽ മീഡിയ ഹബ്ബ് സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2022 ൽ മികച്ച സംവിധായകൻ, മികച്ച നടി, മികച്ച രണ്ടാമത്തെ നടൻ, പ്രത്യേക ജ്യൂറി പുരസ്കാരം ഉൾപ്പടെ നാല് പുരസ്കാരങ്ങൾ നേടി ശംഭുവിന്റെ ഉത്സവങ്ങൾ എന്ന സജീവ് വ്യാസയുടെ ത്ത കുഞ്ഞ് സിനിമയും. ഇങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി കൊണ്ടിരിക്കുന്ന സജീവ് വ്യാസ എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമകൾ ഇനിയുമേറേ പിറക്കട്ടെ . അതിനായ് നമുക്ക് കാത്തിരിക്കാം.

Advertisment