ഫിലിം ഡസ്ക്
Updated On
New Update
ശിവകാർത്തികേയനെ നായകനാക്കി അനുദീപ് കെ.വി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം പ്രിൻസ് ദീപാവലിക്ക് റിലീസ് ചെയ്യും. ഒക്‌ടോബർ 21ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ തമിഴ് ടൂറിസ്റ്റ് ഗൈഡിന്റെ വേഷമാണ് ശിവകാർത്തികേയന്. തമിഴിലും തെലുങ്കിലുമാണ് ചിത്രീകരിച്ചത്. യുക്രെയ്‌ൻ താരം മറിയ ഗ്യാബോഷ്‌കയാണ് നായിക.
Advertisment
സത്യരാജ്, പ്രേംജി അമരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ശ്രീവെങ്കിടേശ്വരൻ സിനിമാസാണ് നിർമ്മാണം. ജി.കെ.വിഷ്ണു ഛായാഗ്രഹണവും എസ്. തമൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. അതേസമയം, ഏറ്റവും അവസാനം റിലീസ് ചെയ്ത ശിവകാർത്തികേയൻ ചിത്രങ്ങളായ ഡോക്ടർ, ഡോൺ എന്നിവ നൂറുകോടി ക്ളബിൽ ഇടം നേടിയിരുന്നു.