Advertisment

നടി ആകാംക്ഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി ; ആത്മഹത്യാ കുറിപ്പ് കിട്ടിയിട്ടുണ്ടെന്ന് പൊലീസ്

New Update

publive-image

Advertisment

മുംബയ്: നടിയും മോഡലുമായ ആകാംക്ഷ മോഹനെ (30) ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിയാന സ്വദേശിനിയാണ്.

ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 'എന്നോട് ക്ഷമിക്കണം, എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാൻ പോകുന്നു' എന്നാണ് കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് നടി ഹോട്ടലിൽ മുറിയെടുത്തത്.

മുറി വൃത്തിയാക്കാൻ ചെന്നപ്പോൾ വാതിൽ തുറക്കാതായതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പരസ്യ ചിത്രങ്ങളിൽ സജീവമായ ആകാംക്ഷ 'സിയ' എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Advertisment