പ്രണയചിത്രം പങ്കുവച്ച് കാളിദാസ് ജയറാം ; കമന്റുമായി പാർവതിയും മാളവികയും

author-image
ഫിലിം ഡസ്ക്
New Update

publive-image

കാളിദാസ് ജയറാം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയില്‍ വൈറൽ. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണിക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം പങ്കുവച്ചത്. ദുബായിയില്‍ നിന്നുള്ള മറ്റൊരു ചിത്രം തരിണിയും തന്‍റെ ഇന്‍സ്റ്റഗ്രാമിൽ ഷെയര്‍ ചെയ്തിട്ടുണ്ട്.

Advertisment

കാളിദാസിന്റെ പ്രണയചിത്രത്തിന് സഹോദരി മാളവിക ജയറാം അടക്കം നിരവധിപേർ കമന്റുകളുമായി എത്തി. ചിത്രത്തില്‍ പാർവതി ജയറാമും കമന്റ് ചെയ്തിട്ടുണ്ട്. ‘എന്റേത്’ എന്നായിരുന്നു പാർവതിയുടെ പ്രതികരണം.തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും തരുണി ഉണ്ടായിരുന്നു. ഇവർ ഒന്നിച്ചുള്ള പ്രണയചിത്രം കൂടി വന്നതോടെ രണ്ടുപേരും പ്രണയത്തിലാണെന്ന് ആരാധകരും ഉറപ്പിച്ചു കഴിഞ്ഞു.

Advertisment